കേരളത്തിലെ സോഫ്റ്റ്‌വെയര്‍ മേഖലയിലെ അവഗണിക്കാനാകാത്ത സാന്നിധ്യം: ആര്‍ച്ചാ അരുണ്‍

Mail This Article
10 രാജ്യങ്ങളില്‍ ഉപഭോക്തൃ അടിത്തറയുള്ള സ്ഥാപനമായ നിയോണിക്‌സിന്റെ (Neonicz) നേതൃസ്ഥാനത്തുള്ള വ്യക്തിയാണ് ആര്‍ച്ചാ അരുണ്‍. വെബ് ഡവലപ്‌മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍സ്, അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സുകൾ തുടങ്ങിയ മേഖലകളിലാണ് നിയോണിക്‌സ് ശോഭിക്കുന്നത്. ബിസിനസുകാര്‍ക്ക് വളരെയധികം ഉപകാരപ്രദമായ സേവനങ്ങളാണ് ഇവയെല്ലാം. ടെക്‌നോളജിയുടെ പുതിയകാല സാധ്യതകള്‍ കണ്ടെത്തുകയും അത്, ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുന്ന ദൗത്യമാണ് നിയോണിക്‌സ് ഏറ്റെടുത്തിരിക്കുന്നത്.
കമ്പനികള്‍ക്ക് കാലോചിതമായി ഡിജിറ്റല്‍ ടെക്‌നോളജി ചൂഷണം ചെയ്യാനുള്ള സഹായമൊരുക്കുകയാണ് ആര്‍ച്ചയും നിയോണിക്‌സും. ഇത്തരം സേവനങ്ങള്‍ ഗുണപ്രദമാണെന്നാണ് കസ്റ്റമേഴ്‌സ് പറയുന്നത്. ഇത്തരം ഫീഡ്ബാക്കുകളാണ് കമ്പനിയുടെ സഹസ്ഥാപക കൂടെയായ ആര്‍ച്ചയ്ക്ക് അഭിമാനമാകുന്നത്! സോഫ്റ്റ്‌വെയര്‍ വ്യവസായത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് ആര്‍ച്ച നിയോണിക്‌സുമായി ഇറങ്ങിത്തിരിച്ചത്.
പ്രൊജക്ട് മാനേജ്‌മെന്റ്, ക്ലൗഡ് സൊലൂഷന്‍സ്, ടീം മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലാണ് കേരളത്തിലെ ആദ്യ ടെക്‌നോളജി ബിസിനസുകാരികളില്‍ ഒരാളായി അറിയപ്പെടുന്ന ആര്‍ച്ച ശ്രദ്ധിച്ചത്. കസ്റ്റമൈസ്ഡ് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, ഐടി സൊലൂഷന്‍സ് എന്നീ മേഖലകള്‍ക്കായുള്ള പ്രൊഡക്ടുകള്‍ നല്‍കാനാണ് 2013ല്‍ ആരംഭിച്ച നിയോണിക്‌സ് സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ശ്രമിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട കമ്പനിയായി നിയോണിക്‌സ് വളര്‍ന്നതില്‍ ആര്‍ച്ചയുടെ പങ്ക് നിസ്തുലമാണ്.