'ദൈവം ഉണ്ട്', ഗണിത ശാസ്ത്ര തത്വങ്ങളാൽ തെളിയിക്കാമെന്ന് ഹാർവഡിലെ 'ചാക്കോ മാഷ്'

Mail This Article
ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ഗണിത ശാസ്ത്ര സൂത്രവാക്യങ്ങൾക്ക് കഴിയുമോ?,ഹാർവഡ് ആൻഡ് സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എന്‍ജിനീയറുമായ ഡോ. വില്ലി സൂൺ, ഒരു ഗണിതശാസ്ത്ര സമവാക്യം ദൈവത്തിന്റെ അസ്തിത്വത്തിന്റെ ആത്യന്തിക തെളിവാകാമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്.
ഈ സിദ്ധാന്തത്തിന്റെ കാതൽ 'ഫൈൻ ട്യൂണിങ് വാദം' ആണ്, ലളിതമായി പറഞ്ഞാൽ, പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങൾ ജീവനെ പിന്തുണയ്ക്കുന്നതിനായി വളരെ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു. ഈ സൂക്ഷ്മ ക്രമീകരണം ബുദ്ധിമാനായ ഒരു ഡിസൈനറുടെ അസ്തിത്വത്തെ സൂചിപ്പിക്കുന്നുവെന്ന് ഡോ. സൂണും മറ്റുള്ളവരും വാദിക്കുന്നു.

ആദ്യം ഈ ഗണിത സമവാക്യം അവതരിപ്പിച്ചത് ആന്റിമാറ്ററിന്റെ അസ്തിത്വം പ്രവചിച്ച ഗണിത ശാസ്ത്രജ്ഞനായ പോൾ ഡിറാക്കാണ്. പല കോസ്മിക് ആക്റ്റിവിറ്റികളും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതുപോലെ ഇത്ര കൃത്യമായി, മാറ്റമില്ലാതെ പ്രവർത്തിക്കുന്നതെങ്ങനെ എന്നത് ഗവേഷകരെയും ആശയക്കുഴപ്പത്തിലാക്കുന്ന സംഗതിയാണെന്നാണ് ഫൈൻ ട്യൂണിങ് വാദം പിന്തുണയ്ക്കുന്ന ഈ ശാസ്ത്രജ്ഞരുടെ വാദം.
ഗുരുത്വാകർഷണമില്ലാത്ത സ്പേസ് ടൈമിലെ (spacetime) അടഞ്ഞ വക്രതയുടെ (closed curvature) ആശയവും വിൽ സൂണ്‍ പങ്കുവച്ചു. ഇതുപോലുള്ള നിരവധി സംഭവങ്ങളും ഉദാഹരണങ്ങളുമുണ്ടെന്നാണ് വില്ലി സൂണ്‍ പറയുന്നത്.
ശാസ്ത്രജ്ഞർ സാധാരണയായി ശാസ്ത്രത്തെ മതവുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാറുണ്ട്. എന്നാൽ ഇത്തരം പ്രസ്താവനകളിലും മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുന്നതിലും സൂൺ പ്രശസ്തനാണ്.സൂണിന്റെ ഈ അവകാശവാദങ്ങൾ സ്വാഭാവികമായും ശാസ്ത്ര, ദൈവശാസ്ത്ര സമൂഹങ്ങൾക്കിടയിൽ ഗണ്യമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
എന്നാൽ ബദൽ ശാസ്ത്രീയ വിശദീകരണങ്ങളുണ്ടെന്നും വിമർശകർ വാദിക്കുന്നു.നേരെമറിച്ച്, തങ്ങളുടെ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറ നൽകുന്നതായി വിശ്വാസികളും കാണുന്നു.എന്തായാലും വൈവിധ്യമാർന്ന വീക്ഷണകോണുകളുടെ സങ്കീർണവും തുടർച്ചയായ ഒരു സംവാദം എക്കാലവും അരങ്ങേറുമെന്നത് മാത്രം ഓർക്കുക.