'സൈബ് ഹെർ' ഓൺലൈൻ സൈബർ സുരക്ഷാ ബോധവൽക്കരണം നടത്തി

Mail This Article
സൈബർ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെ സുരക്ഷാ ബോധവൽക്കരണം. സൈബർ സെക്യൂരിറ്റി കമ്പനിയായ ടെക്ബൈഹാർട്ടും വനിതാ കോളജുകളായ സെന്റ് തെരേസാസ് കോളജ്, എറണാകുളം,സെൻ്റ് ജോസഫ് വുമൺസ് കോളജ്, ഇരിഞ്ഞാലക്കുട, പ്രൊവിഡൻസ് കോളജ്, കോഴിക്കോട്, ബിസിഎം കോളജ് കോട്ടയം, കെഎം സിറ്റി വുമൺസ് എൻജിനീയറിങ് കോളേജ്, എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ എന്നീ കോളജുകൾ ചേർന്ന് വനിതാ ദിനത്തിന്റെ ഭാഗമായി സൈബർ സുരക്ഷ ബോധവൽക്കരണം നടത്തിയത്.
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ. വിശിഷ്ടാതിഥിയായി . സൈബർ മേഖലയിൽ സ്ത്രീകൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് പൊലീസ് മേധാവി വിശദീകരിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ എൻജിനീയറിങ് വിഭാഗത്തിലെ ടീച്ചിങ് ആന്റ് റീസേർച്ച് ഡിസൈൻ ഗ്രൂപ് മേധാവിയും ലോകത്തിലെ പ്രതിഭാധനരായ 50 ഇന്ത്യൻ വനിതകളിൽ ഒരാളായി യുകെ ഗവണ്മെന്റ് തിരഞ്ഞെടുത്ത ഡോ. നികിത ഹരി പരിപാടി ഉദ്ഘാടനം ചെയ്തു. സൈബർ സെക്യൂരിറ്റി അനലിസ്റ്റായ ആർ. ധനൂപ് ആശംസാ പ്രസംഗം നടത്തി.

കേരള പൊലീസ് സൈബർ ഡോം എലീറ്റ് മെമ്പറും ഇൻഫോസിസ് ഡാറ്റ അനലിസ്റ്റുമായ ആർദ്ര ബെന്നി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യയും സൈബർ സുരക്ഷയും സാഎന്ന വിഷയത്തിൽ സംസാരിച്ചു.സൈബർ ഇടങ്ങളിൽ സ്ത്രീകൾ എങ്ങനെ സുരക്ഷിതരായിരിക്കണം എന്ന വിഷയത്തിൽ സൈബർ സുരക്ഷ വിദഗ്ദ്ധനായ വി. റസൽ സംസാരിച്ചു
പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നായി മുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. സൈബ്ഹെർ കൺവീനർ രാഹുൽ കെ.ആർ ചടങ്ങിൽ സംസാരിച്ചു.