യുഗാന്ത്യം; സ്‌കൈപ് 'റിട്ടയര്‍' ചെയ്യുന്നു, ഒരുപാട് നല്ല ഓർമകൾ...

Mail This Article
വിഡിയോ കോളിങ് ആപ് ആയിരുന്ന സ്‌കൈപ് പ്രവർത്തനം ഒരുങ്ങുകയാണ് അത് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ മൈക്രോസോഫ്റ്റ്. ആപ്പിളിന്റെ ഐപോഡ് പോലെ, പുതിയ 'ഇന്റര്‍നെറ്റ് സംസ്‌കാരം' വരാന്‍ പോകുന്നു എന്ന വ്യക്തമായ സൂചന നല്‍കിയ സേവനങ്ങളിലൊന്നായിരുന്നു സ്‌കൈപ് എന്നു വിലയിരുത്തപ്പെടുന്നു.
പഴയ കാലത്തെ 'വാട്‌സാപ് വിഡിയോകോള്‍'
എന്നെ സ്‌കൈപ്പില്‍ വിളിക്കൂ (സ്‌കൈപ് മീ) എന്ന പ്രയോഗമൊക്കെ ഈ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഫ്രീയായി വിഡിയോ കോള്‍ നടത്താന്‍ അനുവദിച്ചിരുന്ന സേവനമായിരുന്നു സ്‌കൈപ്. അതിനാല്‍ തന്നെ, ദീര്‍ഘകാലമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചുവന്നവര്‍ക്ക് ഗൃഹാതുരത്വം ഉണ്ടാക്കുന്ന വാക്കുകളിലൊന്നാണ് സ്‌കൈപ്. ഈ ആപ്പിന്റെ പ്രവര്‍ത്തനം മെയ് 5, 2025ന് പൂര്‍ണ്ണായും നിറുത്തുമെന്നാണ് മൈക്രോസോഫ്റ്റ് പറഞ്ഞിരിക്കുന്നത്.

മൈക്രോസോഫ്റ്റിന് പറ്റിയ അക്കിടിയോ
സ്‌കൈപ് വാങ്ങിയത് മൈക്രോസോഫ്റ്റിന് പറ്റിയ അക്കിടിയാണോ? കമ്പനി 8.5 ബില്ല്യന്‍ ഡോളര്‍ മുടക്കിയാണ് ഇത് വാങ്ങുന്നത്. ഏകദേശം 7.2 ബില്ല്യന്‍ ഡോളര്‍ മുടക്കി വാങ്ങിയ നോക്കിയ ആയിരുന്നു മൈക്രോസോഫ്റ്റിന് പറ്റിയ മറ്റൊരു അമളി. ലോകത്തെ എറ്റവും വലിയ ടെക്‌നോളജി കമ്പനി തന്നെ ആയിരുന്ന മൈക്രോസോഫ്റ്റിന് പണം ചുരത്തുന്ന വിഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബ് വാങ്ങാന്‍ തോന്നിയില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം.
ഇനിയിപ്പോള്‍ സ്‌കൈപ്പിനു പകരം മൈക്രോസോഫ്റ്റ് ടീംസ് ആയിരിക്കും പ്രവര്‍ത്തിപ്പിക്കുക. കോവിഡ് കാലത്ത് സൂം പോലെയുള്ള വിഡിയോ കോള്‍ സേവനങ്ങള്‍ നിറഞ്ഞാടിയപ്പോഴും സ്‌കൈപ് നിറംകെട്ടു കിടന്നു എന്നതും ചരിത്രമാണ്.
ഐമെസേജ്, ഫെയ്‌സ്ടൈം, ഫെയ്‌സ്ബുക്ക് മെസന്‍ജര്‍, സിഗ്നല്‍, വാട്‌സാപ് തുടങ്ങിയ പുതിയകാല എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് സേവനങ്ങള്‍ കളം നിറഞ്ഞാടുമ്പോള്‍ സ്‌കൈപ്പിന് ഇനി വിട പറഞ്ഞേ പറ്റൂ. 1990കളുടെ മധ്യത്തില്‍ ഫില്‍ സിമ്മര്‍മാന്‍ (Phil Zimmermann) എന്ന ക്രിപ്‌റ്റോഗ്രാഫറാണ് സ്‌കൈപ് വികസിപ്പിച്ചത്. ആ കാലത്തു തന്നെ സ്‌കൈപ്പിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കിയിരുന്നു എന്നാണ് ഫില്‍ പറയുന്നത്.
അതിനിടയില്‍ നിരോധനവും നേരിട്ടു
ഇതൊക്കെയാണെങ്കിലും, ഒമാന്‍, ഉസ്‌ബെക്കിസ്ഥാന്‍, യുഎഇ, മൊറോക്കോ, ബംഗ്ലാദേശ്, ചൈന തുടങ്ങിയ പല രാജ്യങ്ങളും സ്‌കൈപ് നിരോധിച്ചിരുന്നു.
ഇപ്പോഴും സജീവം
പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ചിലപ്പോള്‍ പരീക്ഷിച്ചു പോലും നോക്കിയിട്ടില്ലാത്ത സേവനമായിരിക്കും സ്‌കൈപ്പിന്റേത്. എന്നാല്‍, സ്‌കൈപ്പിന് ഇപ്പോഴും 36 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരെല്ലാം ഇനി സ്‌കൈപ്പിനു പകരം ടീംസ് ഉപയോഗിക്കണമെന്ന് മൈക്രോസോഫ്റ്റ് അഭ്യര്‍ത്ഥിക്കുന്നു.
വരും ആഴ്ചകളില്‍ തന്നെ സ്‌കൈപ് ലോഗ്-ഇന്‍ നെയിമും പാസ്‌വേഡുമോക്കെ ടീംസില്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും കമ്പനി പറയുന്നു. അതായത് സ്‌കൈപ് അക്കൗണ്ട് ആ പേരില്‍ അല്ലെങ്കിലും നിലനിര്‍ത്താന്‍ സാധിക്കും.