ട്രംപിന്റെ ഉപദേശകനായി ഇലോൺ മസ്ക്; മസ്കിന്റെ മകനും ഒരു ഉപദേശകനെ വച്ചു, ഗ്രോക്!

Mail This Article
കുട്ടികളുടെ അനന്തമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയെന്നത് പലർക്കും ശ്രമകരമാണ്. മാതാപിതാക്കളുടെ അറിവില്ലായ്മ ഇഷ്ടപ്പെടാത്ത കുട്ടികൾ നൂതന സാധ്യതകൾ തേടുന്നതിന്റെ ഉദാഹരണവുമായി എത്തുകയാണ് ഇലോൺ മസ്കിന്റെ പങ്കാളി. അറിയില്ലെന്ന മറുപടി അംഗീകരിക്കാത്ത ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണ് തന്റെ മകനെന്ന് പറയുകയാണ് ഇലോൺ മസ്കിന്റെ പങ്കാളി ഷിവോൺ സിലിസ്.
ഉത്തരങ്ങൾക്കായി മകൻ ഗ്രോക്കിനെ ആശ്രയിക്കുന്നതിനെക്കുറിച്ച് മിസ് സിലിസ് എക്‌സിൽ പോസ്റ്റ് ചെയ്തു. ഫോണിൽ നിന്നും ശബ്ദരൂപത്തിൽ മറുപടി ലഭിക്കുമെന്ന് അവന് അറിയാമെന്നും ഷിവോൺ സിലിസ് പറയുന്നു.
'കൂൾ' എന്ന മറുപടിയാണ് ഈ പോസ്റ്റിന് സാക്ഷാൽ ഇലോൺ മസ്ക് നൽകിയത്. ‘ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ’ എന്നാണു ഗ്രോക് 3ക്ക് മസ്ക് നൽകുന്ന വിശേഷണം. ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിക്കു വെല്ലുവിളി എന്ന നിലയിലാണു ഗ്രോക് 3 വന്നത്.