ടാറ്റാ ടെക്നോളജിസിന്റെ ഡേറ്റാ ഡാര്‍ക് വെബില്‍: റിപ്പോർട്ട്

Mail This Article
ടാറ്റാ മോട്ടോര്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റാ ടെക്നോളജിസിന്റെ കുറച്ച് ഡേറ്റാ ഡാര്‍ക് വെബില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. കമ്പനിക്കെതിരെ 2025ല്‍ ഒരു റാന്‍സംവെയര്‍ ആക്രമണം നടന്നിരുന്നു. ഡാര്‍ക് വെബില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന ഡേറ്റയില്‍ കമ്പനിയിലെ ഇപ്പോഴത്തെയും പിരിഞ്ഞുപോയവരുമായ ജോലിക്കാരെക്കുറിച്ചുള്ള പേഴ്സണല്‍ വിവരങ്ങള്‍ അടക്കം ഉണ്ടെന്ന് കണ്ടതായി ടെക് ക്രഞ്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 1.4ടിബി ഡേറ്റയുണ്ട്. ഇതില്‍ വിവിധ ഫോര്‍മാറ്റിലുള്ള 7,30,000 ലേറെ ഡോക്യുമെന്റ് ഉണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
പുതിയ ഇന്റല്‍ മേധാവി ലിപ്-ബു ടാന്‍
ലോകത്തെ ഏറ്റവും വലിയ പ്രൊസസര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ഇന്റലിന് പുതിയ മേധാവി. ചിപ് നിര്‍മ്മാണ വ്യവസായാത്തിലെ തഴക്കംചെന്ന പ്രധാനികളിലൊരാളാണ് ടാന്‍. പുതിയ മേധാവിയെക്കുറിച്ചുള്ള വാര്‍ത്ത ഇന്റല്‍ ഓഹരികള്‍ക്ക് കുതിപ്പ് നല്കി. 12 ശതമാനമാണ് അവ ഉയര്‍ന്നത്. ഇന്റലിന്റെ ഓഹരികള്‍ക്ക് 2024ല്‍ 60 ശതമാനം ഇടിവാണ് ഉണ്ടായത്.

മലേഷ്യയില്‍ ജനിച്ചയാളാണ് 65 കാരനായ ടാന്‍. അദ്ദേഹം വളര്‍ന്നത് സിങ്കപ്പൂരാണ്. ഫിസിക്സ്, ന്യൂക്ലിയര്‍ എഞ്ചിനിയറിങ്, ബിസിനസ് അഡ്മിനിസ്ട്രേഷന് എന്നി പഠനമേഖലകളില്‍ ഡിഗ്രിയും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്റലിന്റെ പോസ്റ്റ് ഇതാ: https://x.com/intelnews/status/1899920867070533642
ജെമാ 3-ഗൂഗിളിന്റെ പുതിയ ലൈറ്റ്വെയിറ്റ് എഐ
മെറ്റാ കമ്പനിയുടെ ലാമാ 405ബി, ഓപ്പണ്‍എഐയുടെ o3-മിനി, ഡീപ്സീക് വി3 എന്നീ എഐ മോഡലുകളെക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കെല്‍പ്പുള്ളതാണ് തങ്ങളുടെ ജെമാ 3 എന്ന് ഗൂഗിള്‍ അവകാശപ്പെട്ടു. ഇത് ഫോണുകളിലും, ലാപ്ടോപ്പുകളിലും മറ്റും പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വികസിപ്പിച്ചതാണ്. ഗൂഗിളിന്റെ തന്നെ ജെമിനൈ 2.0 യ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് ജെമ വേര്ഷനിലുമുള്ളത്. എന്നാല്‍ ഇതിന് പ്രവര്‍ത്തിക്കാന്‍ താരതമ്യേന കരുത്തു കുറഞ്ഞ ഹാര്ഡ്വെയര് കരുത്തു മതി. ആപ്പിള്‍ 18.8-ഇഞ്ച് വലിപ്പമുളള ഫോള്‍ഡബ്ള്‍ ഐപാഡ് പുറത്തിറക്കുമോ?
ഫോള്‍ഡബ്ള്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമം കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ആപ്പിള്‍ നടത്തിവരുന്നതായി അവകാശവാദങ്ങളുണ്ട്. ആദ്യ ഫോള്‍ഡിങ് ഐഫോണ്‍ 2026ല്‍ പുറത്തിറക്കിയേക്കും. എന്നാല്‍, അതിനു മുമ്പ് ആപ്പിള്‍ ഒരു 18.8-ഇഞ്ച് വലിപ്പമുള്ള മടക്കാവുന്ന ഐപാഡ് അല്ലെങ്കില്‍ മാക്ബുക്ക് അവതരിപ്പിച്ചേക്കുമെന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അടക്കം ചിലര്‍ അവകാശപ്പെട്ടു.

18.8-ഇഞ്ച് വലിപ്പമുള്ള മടക്കാവുന്ന ഡിസ്പ്ലെയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആപ്പിള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ഒരു കൂറ്റന്‍ ഐപാഡോ, മാക്ബുക്കോ ആകാമത്രെ. പല ഉപകരണങ്ങളുടെ ശേഷി ഒറ്റ ഡിവൈസിലെത്തിക്കാനുള്ള ശ്രമം പോലും ആകാമിതെന്നും പറയപ്പെടുന്നു.