ADVERTISEMENT

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകാന്‍ അണ്‍ലിമിറ്റഡ് ജിയോഹോട്‌സ്റ്റാര്‍ ഓഫര്‍ കാലാവധി നീട്ടി ജിയോ. ഏപ്രില്‍ 15നാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍വിരുന്നൊരുക്കിയ റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 17നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31നായിരുന്നു ഓഫര്‍ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. 

ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കില്‍ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്രിക്കറ്റ് സീസണ്‍ ആസ്വദിക്കാം. 

jio-star-new - 1

എന്തെല്ലാമുണ്ട് അണ്‍ലിമിറ്റഡ് ഓഫറില്‍?

∙90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയില്‍ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4കെയില്‍ തികച്ചും സൗജന്യമായി കാണാം. 

∙വീടുകളിൽ 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ / എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷന്‍

4കെ യില്‍ വളരെ മികച്ച  ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അള്‍ട്രാ-ഫാസ്റ്റ് ഇന്റര്‍നെറ്റിന്റെയും മികച്ച ഹോം എന്റര്‍ടെയ്ന്‍മെന്റിന്റെയും സൗജന്യ ട്രയല്‍ സേവനം അനുഭവിക്കാം. 

ജിയോഎയര്‍ഫൈബറിലൂടെ ലഭ്യമാകുന്നത്

800+ ടിവി ചാനലുകള്‍

11+ ഒടിടി ആപ്പുകള്‍

അണ്‍ലിമിറ്റഡ് വൈഫൈ

കൂടാതെ മറ്റു നിരവധി സേവനങ്ങള്‍

ഓഫര്‍ എങ്ങനെ ലഭ്യമാകും?

2025 മാര്‍ച്ച് 17 നും ഏപ്രില്‍ 15 നും ഇടയില്‍ റീചാര്‍ജ് ചെയ്യുക / പുതിയ സിം വാങ്ങുക.നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്താൽ ഈ .

പുതിയ ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള പ്ലാനില്‍ ഒരു പുതിയ ജിയോ സിം നേടുക. ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ 60008-60008 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കാനുള്ള ഓപ്ഷനുമുണ്ട്.

ഓഫറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍

മാര്‍ച്ച് 17ന് മുമ്പ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ് ഓണ്‍ പാക്കിലൂടെ സേവനങ്ങള്‍ നേടാവുന്നതാണ്. 2025 മാര്‍ച്ച് 22നായിരിക്കും ജിയോഹോട്ട്സ്റ്റാര്‍ പാക്ക് ആക്റ്റിവേറ്റ് ആകുക. അന്നാണ് ക്രിക്കറ്റ് സീസണ്‍ തുടങ്ങുന്നത്. 90 ദിവസമായിരിക്കും കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിയോ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള ജിയോസ്റ്റോര്‍ സന്ദര്‍ശിക്കുക. ജിയോഎഐ ക്ലൗഡ് അധിഷ്ഠിതമാണ് ഈ ഓഫറുകള്‍.

English Summary:

Jio extends its free JioHotstar offer until April 15th! Enjoy 90 days of unlimited 4K streaming, plus a JioFiber/AirFiber trial. Recharge with a ₹299 plan or higher to avail this exciting cricket season offer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com