താരിഫ് ഇളവ് തരാമെന്ന് ചൈനയോട് ട്രംപ്, പക്ഷേ ഒരു നിബന്ധന; വിചിത്രമായ ആഗ്രഹം ഇങ്ങനെ

Mail This Article
ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം ഒരു അമേരിക്കന്‍ കമ്പനിക്ക് നല്‍കുകയോ, രാജ്യത്തെ ഏതെങ്കിലും കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുയോ ചെയ്യുന്നില്ലെങ്കില്‍ പൂട്ടണമെന്ന തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.
ഒട്ടനവധി അമേരിക്കന്‍ കമ്പനികള്‍ ടിക്‌ടോക്ക് ഭാഗികമായോ പൂര്‍ണ്ണമായോ ഏറ്റെടുക്കാനുള്ള താത്പര്യം അറിയിച്ച് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇഷ്ടം അറിയിച്ചിരിക്കുന്നത് ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണ്‍ ആണ്. ടിക്‌ടോക്ക് വലിയ ഇഷ്ടമാണെന്നും, അത് പൂട്ടിപ്പോകാതിരിക്കാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ട്രംപും പറഞ്ഞിട്ടുണ്ട്.

എന്നാല്‍, ഇത്തരം നീക്കങ്ങളോടൊന്നും പ്രതികരിക്കുക പോലും ചെയ്യാതെയാണ് ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് ഗവണ്‍മെന്റിന് വില്‍പ്പനയോട് താത്പര്യമില്ല. ബെയ്ജിങിനോട് പൂര്‍ണ്ണ വിധേയത്വം പ്രകടിപ്പിക്കുന്ന ബൈറ്റ്ഡാന്‍സ് ആകട്ടെ, ചൈനയുടെ ഡബിള്‍ ബെല്‍ കിട്ടാതെ പ്രവര്‍ത്തിക്കുകയുമില്ല ഇതാണ് കാരണമെന്ന് പല റിപ്പോര്‍ട്ടുകളും പറഞ്ഞിരുന്നു.
എന്തായാലും, ട്രംപ് ഒരു അറ്റകൈ പ്രയോഗം നടത്തിയിരിക്കുകയാണിപ്പോള്‍. ടിക്‌ടോക് വില്‍ക്കുകയാണെങ്കില്‍ ചൈനയ്ക്ക് താരിഫില്‍ ഇളവു നല്‍കാമെന്നാണ് പ്രസിഡന്റ് അവസാനമായി പറഞ്ഞിരിക്കുന്നത്. ചൈന ഈ ചൂണ്ടയില്‍ കൊത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു