കുട്ടികളുടെ ഭിക്ഷാടന ലൈവ് സ്ട്രീമിന് കമ്മീഷൻ വാങ്ങി ചൈനീസ് കമ്പനി?; അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും ദൃശ്യങ്ങൾ

Mail This Article
കൊച്ചുകുട്ടികളുടെ ഭിക്ഷാടനം ലൈവ് സ്ട്രീം ചെയ്ത് ടിക്ടോക് പണം സമ്പാദിക്കുന്നതായി ദ് ഗാർഡിയൻ റിപ്പോർട്ട്.പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും നിരവധി അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഡിജിറ്റൽ ഭിക്ഷാടനം ലൈവ് സ്ട്രീം ചെയ്യുന്നതെന്ന് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നു.
പണമാക്കി മാറ്റാനാവുന്ന വെർച്വൽ സമ്മാനങ്ങളാണ് ഇവർ യാചിക്കുന്നത്. അതേസമയം കുട്ടികളെക്കൊണ്ടുള്ള യാചനയും ചൂഷണപരമെന്ന് കരുതുന്ന മറ്റ് തരത്തിലുള്ള യാചനകളും നിരോധിക്കുന്നുവെന്ന് ടിക്ടോക് പറയുന്നു,ഇത്തരം ഉള്ളടക്കം ലൈവ് ആകുന്ന ഉപയോക്താക്കളുടെ കാര്യത്തിൽ കർശനമായ നയങ്ങളുണ്ടെന്നും ടിക്ടോക് അവകാശപ്പെടുന്നു.

അതേസമയം ഒബ്സർവർ നടത്തിയ അന്വേഷണത്തിൽ ഇത്തരം അക്കൗണ്ടുകൾ വ്യാപകമാണെന്ന് കണ്ടെത്തി. യാചന ലൈവ് സ്ട്രീമുകൾ അൽഗോരിതം സജീവമായി പ്രോത്സാഹിപ്പിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു, ടിക് ടോക്ക് ഉള്ളടക്കത്തിൽ നിന്ന് ലാഭം നേടുകയും 70% വരെ ഫീസും കമ്മീഷനും വാങ്ങുകയും ചെയ്യുന്നുവത്രെ
ചൂഷണപരമായ യാചനയ്‌ക്കെതിരെ ടിക് ടോക്ക് ഉടനടി നടപടിയെടുക്കണമെന്നും നിബന്ധനകള്‍ നടപ്പിലാക്കണമെന്നും ദുർബലരായ ജനങ്ങളിൽ നിന്ന് അത് എടുക്കുന്ന 'കമ്മീഷനെ' ഗൗരവമായി ചോദ്യം ചെയ്യണമെന്നും യുഎൻ പ്രത്യേക റിപ്പോർട്ടർ ഒലിവിയർ ഡി ഷട്ടർ പറയുന്നു.
മിക്കവാറും എല്ലാ ദിവസവും സംപ്രേഷണം ചെയ്യുന്ന ഒരു അക്കൗണ്ടിൽ വ്യത്യസ്ത കുട്ടികളെയാണ് പതിവായി അവതരിപ്പിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന ഒരു സംപ്രേഷണത്തിനിടെ, ഏഴ് കുട്ടികൾ ഡിജിറ്റൽ സമ്മാനങ്ങൾക്കായി യാചിക്കുന്നത് കാണിച്ചു. അടുത്ത ദിവസം, അതേ സ്ഥലത്ത് വ്യത്യസ്ത ആൺകുട്ടികൾ പ്രത്യക്ഷപ്പെട്ടു.
അക്കൗണ്ടിനെക്കുറിച്ച് ഒബ്സർവർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് , ടിക് ടോക്ക് രണ്ട് മണിക്കൂറിനുള്ളിൽ അത് താൽക്കാലികമായി നിർത്തിവച്ചു. ഇൻ-ആപ്പ് റിപ്പോർട്ടിങ് ടൂളുകൾ പലപ്പോഴും പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്.
അതേസമയം ഇത്തരത്തിലുള്ള ഉള്ളടക്കം തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അനുവദനീയമല്ലെന്നും ഡിജിറ്റൽ സമ്മാനങ്ങളിൽ നിന്നുള്ള കമ്മീഷൻ 70% ൽ താഴെയാണെന്നും ടിക് ടോക്ക് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.