ADVERTISEMENT

7000 രൂപയിൽ താഴെ വിലയിൽ പുതുപുത്തൻ സ്മാർട്ഫോൺ അവതരിപ്പിച്ച് പോകോ! വെറ്റ് ടച്ച് സപ്പോർട്ടും കണ്ണിന് സംരക്ഷണം നൽകാനായി ട്രിപ്പിൾ ടിയുവി സെർട്ടിഫൈഡ് ഫീച്ചറുകളോട് കൂടിയ 6.88 ഇഞ്ച് എച്ച്ഡി + 120 ഹെർട്സ് ഡിസ്പ്ലേ, 32 എംപി ഡ്യുവൽ ക്യാമറയും ഉയർന്ന ശേഷിയുള്ള 5200എംഎഎച്ച് ബാറ്ററിയും എന്നിവ സംയോജിപ്പിച്ച് കൊണ്ട്  സി71 എന്ന പുതിയൊരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് പോകോ അതും വിശ്വസനീയമായ വിലയ്ക്ക്!

4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 6,499 രൂപയ്ക്കും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപയ്ക്കും പോക്കോ സി 71 ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന ആരംഭിച്ചു. ഫസ്റ്റ് സെയിൽ ഓഫറുകൾ ഫ്ലിപ്പ്കാർട്ടിൽ ലൈവ് ആണിപ്പോൾ.

അൾട്രാ ഫ്ലൂയിഡ് സ്ക്രോളിങിനായി രൂപകൽപ്പന ചെയ്ത 6.88ഇഞ്ച് HD+ 120Hz ഡിസ്പ്ലേ സെഗ്മെന്റിലെ ഏറ്റവും വലുതാണ്. ഗോൾഡൻ റിങ് ക്യാമറ ഡെക്കോയും വ്യത്യസ്തമായ സ്പ്ലിറ്റ്-ഗ്രിഡ് ഡിസൈനും വെറും 8.26 എം.എം കനത്തിലുള്ള സ്ലീക് ബോഡിയും ചേർന്ന ഡിസൈൻ ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റും.  ഡെസർട്ട് ഗോൾഡ്, കൂൾ ബ്ലൂ, പവർ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.

poco-c71-1 - 1

നീണ്ട സ്ക്രീൻ സമയം കണ്ണിന് നൽകിയേക്കാവുന്ന ആയാസം കുറക്കാനും സുരക്ഷിതമായ ഫോൺ ഉപയോഗത്തിനും ട്രിപ്പിൾ ടിയുവി സർട്ടിഫൈഡ് ബ്ലൂ ലൈറ്റ് റിഡക്ഷൻ, ഫ്ലിക്കർ ഫ്രീ ഡിസ്പ്ലേ, ലോ മോഷൻ ബ്ലർ ഫീച്ചറുകൾ ഉൾച്ചേർത്തിട്ടുണ്ട്

പവർ-പായ്ക്ക്ഡ് പെർഫോമൻസ് സമ്മാനിക്കുന്ന 12 ജിബി ഡൈനാമിക് റാം (6 ജിബി + 6 ജിബി വെർച്വൽ), ഒപ്പം തടസ്സമില്ലാത്ത മൾട്ടിടാസ്കിങിനായി ഒക്ടാകോർ പ്രോസസർ. ദീർഘനേരം നീണ്ട് നിൽക്കുന്ന 5200mAh ബാറ്ററിയും 15W ഫാസ്റ്റ് ചാർജിങുമുണ്ട്. 

പ്രൊഫഷണൽ ക്ലിക്ക്‌സ്‌ – 32എംപി ഡ്യുവൽ ക്യാമറ, ഫിലിം ഫിൽട്ടറുകളും നൈറ്റ് മോഡും ഉൾപ്പെടെയുള്ള ആധുനിക ഫോട്ടോഗ്രഫി ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അപ്ഡേറ്റുകൾ – രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭ്യമാക്കും

ദൈനദിന ഉപയോഗങ്ങൾക്ക് യോജിച്ചതും ആധുനിക കാലത്തിനൊത്ത ഫീച്ചറുകൾ നിറഞ്ഞതുമായ ഫോണുകൾ അന്വേഷിക്കുന്ന യുവാക്കൾക്കും പുത്തൻ ട്രെൻഡുകൾ പിന്തുടരുന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്തതാണ് പോകോ സി 71.

English Summary:

Get the Poco C71, a budget-friendly smartphone packed with impressive features like a 6.88-inch HD+ 120Hz display, a 32MP dual camera, and a massive 5200mAh battery, all for under ₹7500! Available now on Flipkart.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com