Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്കിപീഡിയ: അറിവിന്റെ ജനാധിപത്യം

wikipedia

നെറ്റ് ലോകത്തിലെ മിടുക്കൻ കുട്ടിക്ക് വെള്ളിയാഴ്ച 15 വയസ് തികഞ്ഞു. കാർന്നോന്മാരുടെ പഞ്ഞകാലത്ത് പിറന്നതാണ് അവൻ - അതായത് വൈ 2കെ കൊടുങ്കാറ്റ് 2000-ൽ സൈബർലോകത്ത് ആഞ്ഞടിച്ചതിനു തൊട്ടുപിന്നാലെ. ഇപ്പോഴിതാ സകല ബാലാരിഷ്‌ടകളെയും തരണം ചെയ്‌ത് പതിനഞ്ചാമത് പിറന്നാൾ ആഘോഷിക്കുമ്പോൾ ഏറ്റവും അധികം പേർ സന്ദർശിക്കുന്ന സൈറ്റായി മാറിയെന്ന ക്രെഡിറ്റ് സ്വന്തം. എല്ലാ ടെക്‌സാപികൾക്കും, സോറീ ഇന്റർനെറ്റിന്റെ അരികിലൂടെ പോയവർക്കുപോലും മനസിലായില്ലേ ആരെപ്പറ്റിയാണ് പറയുന്നതെന്ന് - നമ്മുടെ വിക്കിപീഡിയ തന്നെ ആൾ!

ലോകത്തിലെ ഓരോ വ്യക്‌തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു സ്‌ഥിതിയെ കുറിച്ചു ചിന്തിക്കൂ എന്ന ആഹ്വാനത്തോടുകൂടി ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണു വിക്കിപീഡിയ. ലോകത്തിലെ എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്‌ഞാനകോശം നിർമിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണിത്. സന്നദ്ധമായി പ്രവർത്തിക്കുന്ന ലോകമാകെ വ്യാപിച്ചു കിടക്കുന്ന സ്വതന്ത്ര വിജ്‌ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭം.

അറിവ് ജനങ്ങളുടെ പൊതുസ്വത്താണ്. ഒരറിവും വ്യക്‌തിഗതമല്ല, കാലാന്തരങ്ങളായുള്ള പങ്കുവയ്‌ക്കലുകളിലൂടെയും തിരുത്തലുകളിലൂടെയും കൂട്ടിച്ചേർക്കലുകളിലൂടെയും രൂപപ്പെട്ടതാണത്. അറിവ് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവസരം ജനങ്ങൾക്കുണ്ടായിരിക്കണം. ബൗദ്ധിക സ്വത്തവകാശത്തിന്റെ വിവിധ രൂപങ്ങളിലൂടെ അറിവിന്മേലുള്ള അവകാശവും അധികാരവും കയ്യടക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് അറിവ് അപ്രാപ്യമാവുന്നു. ഇവിടെയാണ് ലോകത്തിലെ ഏറ്റവും ബൃഹത്തായ വിവരസഞ്ചയം സ്വതന്ത്രമായി, തികച്ചും ജനാധിപത്യരീതിയിൽ തയാറാക്കപ്പെട്ട് ഏല്ലാവരുടേതുമായി മാറുന്നതിന്റെ പ്രസക്‌തി.

എന്താണ് വിക്കി?

സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഒരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്‌ഞാനവും ആ താളിന്റെ ഉടമസ് ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏതൊരു ഉപയോക്‌താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും നീക്കം ചെയ?ാനും മാറ്റം വരുത്താനുമുള്ള സ്വാതന്ത്യ്രവും സൗകര്യവും നൽകുന്ന വെബ്‌സൈറ്റുകളെയാണു വിക്കി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരത്തി ൽ കൂട്ടായ്‌മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്‌റ്റ്വെയറുകളെ കുറിക്കാനും വിക്കി എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വിക്കിപീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി. നിലവിൽ 291 ഭാഷകളിലായി 3 കോടിയിലധികം ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. 50 ലക്ഷത്തിലധികം ലേഖനങ്ങൾ ഉള്ള ഇംഗ്ലിഷ് ആണ് ഒന്നാം സ്ഥാനത്ത്. മലയാളം വിക്കിപീഡിയയിൽ 2002ൽ എം.പി. വിനോദാണ് ആദ്യമായി ലേഖനങ്ങൾ തയാറാക്കി തുടങ്ങിയത്. ഏറ്റവും അവസാനത്തെ കണക്കുകൾപ്രകാരം പ്രതിമാസം 37.4 കോടി പേർ വിക്കിപീഡിയ സന്ദർശിക്കുന്നു.

എങ്ങനെ അംഗമാകാം?

ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയിൽ അംഗത്വവും തികച്ചും സജന്യമാണ്. അക്കൗണ്ട് ഇല്ലാതെ വിക്കീപീഡിയയിൽ എഴുതാമെങ്കിലും ഒരു അക്കൗണ്ട് നിർമിച്ച് നല്ലൊരു ‘വിക്കിപീഡിയൻ’ ആകുന്നതാണ് അഭികാമ്യം. എന്നാൽ വാൻഡലിസം ഒഴിവാക്കാനായി പ്രധാനപ്പെട്ട ലേഖനങ്ങളെ ലോഗിൻ ചെയ്‌തു മാത്രം തിരുത്താവുന്ന രീതിയിലേക്ക് ക്രമീകരിച്ചിരിച്ചിട്ടുമുണ്ട്. വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നത് മലയാളം യൂണികോഡ് ഫോണ്ടുകൾ ഉപയോഗിച്ചാണ്.

വിക്കിപീഡിയ: എഴുത്തുപകരണം

വിക്കിപീഡിയയിൽ നേരിട്ട് മലയാളത്തിൽ എഴുതുന്നതിന് ലഭ്യമാക്കിയിരിക്കുന്ന ഒരു സംവിധാനമാണ് യു.എൽ.എസ്. ഇതിനായി ഇടതുവശത്തെു കാണുന്ന പൽച്ചക്രത്തിന്റെ ഐക്കണിൽ ക്ലിക്കു ചെയ?ുക. ഇവിടെ ലിപ്യന്തരണം, ഇൻസ്ര്‌കിപ്‌റ്റ്, ഇൻസ്‌ക്രിപ്‌റ്റ് 2, സിസ്‌റ്റത്തിലെ കീബോർഡ് ഉപയോഗിച്ചുള്ള എഴുത്ത് എന്നിങ്ങനെ വിവിധ രീതിയിൽ മലയാളം എഴുതാനുള്ള സൗകര്യം ലഭ്യമാണ്. ഇത് സജ്‌ജമാക്കിക്കഴിഞ്ഞാൽ കീബോർഡിൽ ങ്കന്ധത്സ₨+പ്പ ഉപയോഗിച്ച് ഇംഗ്ലിഷ് കീബോർഡും തിരിച്ചും ഉപയോഗിക്കാം.

എഴുതുന്നതിനു മുൻപ്

ഒരു സ്വതന്ത്രവിജ്‌ഞാനകോശം നിർമിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില നയങ്ങളും മാർഗനിർദേശങ്ങളും രൂപവൽകരിച്ചിട്ടുണ്ട്. നയങ്ങൾ എല്ലാ ലേഖകരും നിർബന്ധമായി പാലിക്കേണ്ട ചിട്ടകളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ മാർഗരേഖകൾ പൊതുവേ ശുപാർശാസ്വഭാവമുള്ളവയാണ്. വിക്കിക്കൂട്ടായ്‌മയുടെ പൊതുസമ്മതം നേടിയവയെയാണ് ഇവ. വിജ്‌ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണ് ഇവ ഉപയോഗിക്കേണ്ടതും. വിക്കിയിൽ ലേഖനമെഴുതുന്നതിനുമുൻപ് മാർഗരേഖാ താൾ വായിക്കുന്നതു നല്ലതാണ്. ഇത്തരം തത്ത്വങ്ങളുടെ ഒരു സംക്ഷിപ്‌തരൂപമാണ് വിക്കിപീഡിയ പഞ്ചസ്‌തംഭങ്ങൾ.

എഴുത്തു പരിശീലനം

വിക്കിപീഡിയയിലെ എഴുത്ത് പരിചയപ്പെടുന്നതിനായി തയാറാക്കിയ ഒരു താളാണ് ഇടതുവശത്തു കാണുന്ന എഴുത്തുകളരി. ഈ താൾ നമുക്ക് പരിശീലനത്തിനായി ഉപയോഗിക്കാവുന്നതാണ്. അതിലെ തിരുത്തുക എന്ന ലിങ്ക് ഉപയോഗിച്ച് തിരുത്തൽ നടത്താം. അവിടെയുള്ള കോഡുകളുടെ സ്‌ഥാനത്തിൽ മാറ്റം വരുത്താതെ ഉള്ളടക്കം എഴുതേണ്ട സ്‌ഥാനത്ത് അവ ചേർത്തതിനുശേഷം സേവ് ചെയ?ുക എന്നതിൽ ക്ലിക്കു ചെയ്‌ത് ലേഖനം സംരക്ഷിക്കാം. സേവ് ചെയ്യുന്നതിനുമുൻപു നാം എഴുതിയതിന്റെ പ്രിവ്യൂ കാണാനും അവസരമുണ്ട്. ഒരാൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്നു പരീക്ഷണങ്ങൾ തുടരുന്നതുവരെ നിലനിൽക്കും.

ലേഖനം തുടങ്ങാം

വളരെ ലളിതമാണ് വിക്കിപീഡിയയിൽ ലേഖനം തുടങ്ങുന്ന വിധം. ആദ്യമായി നാം എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനം വിക്കിയിലുണ്ടോ എന്നു തിരയണം. പ്രസ്‌തുത ലേഖനമുണ്ടെങ്കിൽ അതിൽ നമ്മുടേതായ കൂട്ടിച്ചേർക്കലുകൾ നൽകാമല്ലോ? ലേഖനമില്ലെങ്കിൽ തിരച്ചിൽ ഫലങ്ങളിൽ അതു വിക്കി വ്യക്‌തമാക്കുകയും ‘പുതിയ താൾ നിർമിക്കുക’ എന്ന തരത്തിൽ ലേഖനം തുടങ്ങാൻ ആവശ്യപ്പെടുന്ന ് ലിങ്ക് (ചുവപ്പ് നിറത്തിലുള്ള) നൽകുകയും ചെയ?ുന്നു. പ്രസ?ുത ലിങ്കിൽ ക്ലിക്കു ചെയ്‌തു പുതിയ ലേഖനം ആരംഭിക്കാം. കൂടാതെ ഇടതുവശത്തുള്ള ’ലേഖനം തുടങ്ങുക’ എന്നതു വഴിയും പുതിയ ലേഖനം തുടങ്ങാം. പ്രസ്‌തുത പേജിലെ ബോക്‌സിൽ ലേഖനത്തിനൊരു തലക്കെട്ട് നൽകി ‘ലേഖനം തുടങ്ങുക’ എന്ന ബട്ടണിൽ ക്ലിക്കു ചെയ?ാൽ വിക്കിപീഡിയയിൽ പുതിയൊരു ലേഖനം തുടങ്ങാനുള്ള പേജ് തയാറാവുന്നു.

സംവാദം താൾ

ലേഖനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും ചർച്ചകൾക്കുമുള്ള വേദിയാണു സംവാദം താൾ. ഓരോ പേജിന്റെയും മുകളിലുള്ള സംവാദം എന്ന ലിങ്ക് വഴി ഇതിൽ പ്രവേശിക്കാം. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റു താളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമം. വിക്കിപീഡിയയുടെ നയങ്ങളും മാർഗനിർദേശങ്ങളെയും അടിസ്‌ഥാനമാക്കി ലേഖനത്തെ സമീപിച്ചു പരമാവധി കുറ്റമറ്റതാക്കാൻ സംവാദം താളിലെ ‘സംവാദങ്ങൾ’ പ്രയോജനപ്പെടുത്തണം. മലയാളത്തിലെ കാമ്പുള്ള പലചർച്ചകളും ഇന്ന് വിക്കിപീഡിയ സംവാദം താളിൽ നടക്കുന്നതായി കാണാം.

ഫോർമാറ്റിങ്

ലേഖനങ്ങളുടെ ഫോർമാറ്റിങ്ങിനായി വിക്കിയിൽ അൽപം സാങ്കേതികജ്‌ഞാനം (ടാഗുകൾ) അടുത്ത കാലംവരെ വേണമായിരുന്നെങ്കിലും പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഫോർമാറ്റിങ് ടൂളുകൾ എഡിറ്റിങ് ഇപ്പോൾ അനായാസമാക്കിയിരിക്കുന്നു. സാധാരണ വേർഡ് പ്രോസസിങ് സോഫ്‌റ്റ്വെയറുകളിലെ ഫോർമാറ്റിങ് സങ്കേതങ്ങൾ കൈകാര്യം ചെയ?ുന്ന രീതിയിൽ തന്നെയാണ് ഇതിലെ ഫോർമാറ്റിങ് ടൂളുകളുടെ പ്രയോഗവും. (ഈ ടൂളുകൾ ഉപയോഗിക്കുമ്പോൾ പേജിൽ ദൃശ്യമാവുന്ന ടാഗുകൾ നേരിട്ട് ടൈപ്പ് ചെയ്‌തായിരുന്നു അടുത്ത കാലം വരെ വിക്കിയിൽ ഫോർമാറ്റിങ് സാധ്യമായിരുന്നത്.) വിവിധതരം തലക്കെട്ടുകൾ നൽകൽ, ചിത്രം ചേർക്കൽ, ലിങ്ക് നൽകൽ എന്നിവയ്‌ക്കു പ്രത്യേകം ടൂളുകൾ ഇപ്പോൾ ലഭ്യമാണ്. കൂടാതെ ണ്ണസ്സപ്പന്ത ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. ഉദാഹരണത്തിന് വാക്കുകൾ ബോൾഡ് ആക്കാൻ: <്വ>ബോൾഡ് ഉപയോഗിക്കാം.

അവലംബം നൽകൽ

വിക്കിപീഡിയ ലേഖനങ്ങൾക്ക് ആധികാരികത ഉറപ്പാക്കാൻ ലേഖനത്തിൽ ചേർക്കുന്ന പ്രസ്‌താവനകൾക്ക് ആധികാരിക പുസ്‌തകങ്ങളും ഗവേഷണപ്രബന്ധങ്ങളും മറ്റും അവലംബമാക്കി ചേർക്കേണ്ടതുണ്ട്. അവലംബം നൽകിയിരിക്കുന്ന ലേഖനങ്ങളെ മാത്രമേ വിക്കിപീഡിയയുടെ നയങ്ങളോടു ചേർന്നു നിൽക്കുന്നവയായി പരിഗണിക്കുന്നുള്ളൂ. ജേർണലുകളിൽ/വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ, വിഡിയോകൾ, വിവരങ്ങൾ, പത്രവാർത്തകൾ, മറ്റ് ആധികാരിക വെബ്‌സൈറ്റുകൾ, ഇന്റർവ്യുവിന്റെ ശബ്‌ദരേഖ എന്നിവയൊക്കെ ലിങ്കുകളായി അവലംബത്തിൽ ഉൾപ്പെടുത്താം. തെറ്റായ അവലംബം നൽകിയ വിക്കിലേഖനങ്ങളുടെ വിശ്വാസ്യത പരിശോധിച്ച് ലേഖനങ്ങളെ ശുദ്ധീകരിക്കുന്നത് ഒരു വലിയ കടമ്പയായി വിക്കിപീഡിയ പ്രവർത്തകരെ ഇപ്പോഴും കുഴക്കുന്നു.

വിക്കിപീഡിയപോലുള്ള സംരംഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ് വർധിക്കുകയും ആ അറിവ് വിക്കിപീഡിയയ്‌ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയ്യുക എന്നതാണ് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം. കൂടാതെ അറിവിന്റെ ജനാധിപത്യപ്രക്രിയയിൽ നമ്മുടേതായ പങ്ക് നൽകി ഈ ഓൺലൈൻ വിവരസഞ്ചയത്തെ ഉന്നതനിലവാരത്തോടുകൂടി കൂടുതൽ ബൃഹത്തരമാക്കേണ്ടത് സാക്ഷരരായ ഓരോ മലയാളിയുടെയും കടമയായി കാണേണ്ടതുമുണ്ട്.