Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപയോഗിച്ച സമയത്തിനു പണം നൽകിയാൽ മതിയെന്ന് എയർടെൽ

mobile-smartphone

പ്രീ പെയ്ഡ് വരിക്കാർക്കായി എയർടെല്ലിന്റെ പുതിയ ഓഫർ. എല്ലാവർക്കും ഇനി സെക്കന്റ് ബില്ലിങ്ങായിരിക്കുമെന്ന് എയർടെൽ അറിയിച്ചു. 'പേ ഫോര്‍ വാട്ട്‌ യു യൂസ്‌' പദ്ധതി എല്ലാ പ്രീ പെയ്‌ഡ് ഉപയോക്‌താക്കൾക്കും ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ അധികൃതർ തീരുമാനിച്ചു.

എയര്‍ടെല്‍ സേവനങ്ങൾ ഉപയോഗിക്കുന്ന സമയത്തിനു മാത്രം പണം നൽകിയാൽ മതിയെന്നാണ് തീരുമാനം. നേരത്തെ സെക്കന്റ് ബില്ലിങ് നിലവിലുണ്ടെങ്കിലും ചില വരിക്കാർക്ക് പ്ലാനുകൾ വ്യത്യാസമുണ്ടായിരുന്നു. നിലവിൽ എയര്‍ടെല്‍ പ്രീപെയ്‌ഡ് ഉപയോക്‌താക്കളില്‍ മിക്കവരും 'പേ ഫോര്‍ വാട്ട്‌ യു യൂസ്‌' പദ്ധതിയുടെ ഭാഗമാണ്‌. പുതിയ ഉത്തരവ് പ്രകാരം എല്ലാ പ്രീ പെയ്‌ഡ് ഉപയോക്‌താക്കളും പദ്ധതിയുടെ ഭാഗമാകും.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളാണ് എയർടെൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.