Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്ന സാക്ഷാത്കാരം = ക്യാറ്റ് എന്റർടെയ്ൻമെന്റ്

cat-entertainments-group-new

സിനിമാലോകം എന്നും അവരുടെ മനസിലുണ്ടായിരുന്നു. ആ ലോകത്തിന്റെ ഭാഗമാകണമെന്നു സ്കൂൾ കുട്ടികളായിരിക്കുമ്പോഴേ അവർ ആഗ്രഹിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മധുര സെന്റ് മൈക്കിൾസ് കോളജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയിൽ എന്‍ജിനിയറിങ്ങിനു പഠിക്കുമ്പോഴും പഠനം പൂർത്തിയാക്കി പ്രശസ്ത കമ്പനികളിൽ ഉയർന്ന ജോലി ലഭിച്ചപ്പോഴും അവർ ആ ആഗ്രഹം കൈവിട്ടില്ല. ചെറുപ്പം മുതൽ നെഞ്ചോടു ചേർത്തു കൊണ്ടു നടക്കുന്ന ആ ആഗ്രഹം അടങ്ങാത്ത ആവേശമായി അപ്പോഴും അവരിൽ നിലകൊണ്ടു. ഈ ആഗ്രഹത്തിന്റെ പരിസമാപ്തി ആയാണ് ക്യാറ്റ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പിറവിയെടുക്കുന്നത്.

ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന മികച്ച സ്റ്റാർട്ട്-അപ് കമ്പനികളിലൊന്നാണ് ഇന്ന് ക്യാറ്റ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്. സിനിമ ആന്‍ഡ് ടെക്നോളജി എന്നതിന്റെ ചുരുക്കപ്പേരാണ് ക്യാറ്റ് (CAT -Cinema And Technology).

cat-entertainments-timeline-new

ടൈംലൈൻ ക്യാറ്റ് എന്റർടെയ്ൻമെന്റ്

പുതു സംരംഭകർക്കായുള്ള ഒരു കോൺഫെറൻസിൽ വച്ചാണ് അമർനാഥും ചാച്ചുവും സഞ്ജയ് വിജയകുമാറിനെ കാണുന്നത്. ഈ കോൺഫെറൻസിൽ വച്ചു സഞ്ജയ് വിവരിച്ചതു മുതൽ ഞങ്ങളുെട ആ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിനെക്കുറിച്ചു ഗൗരവമായിത്തന്നെ ഞങ്ങൾ ചിന്തിക്കുവാൻ തുടങ്ങി. ഞങ്ങളുടെ കഥ കേട്ട സഞ്ജയ് നല്ല പ്രോത്സാഹനം നൽകി. ഞങ്ങൾ മികച്ച സംരംഭകരാണെന്നു പറഞ്ഞപ്പോഴാണു സംരംഭകൻ എന്ന വാക്കിന്റെ അർത്ഥം ഞങ്ങൾ ശരിയായി മനസിലാക്കുന്നതു തന്നെ,” അമർനാഥ് പറയുന്നു.

സഞ്ജയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സ്റ്റാർട്ട്അപ് വില്ലേജിനെക്കുറിച്ചുള്ള ആദ്യ പരസ്യചിത്രം അവർ ചെയ്തത്. വീഡിയോയ്ക്കു മികച്ച പ്രതികരണം ലഭിച്ചു. അധികം താമസിയാതെ തന്നെ ക്യാറ്റ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിനും തുടക്കം കുറിച്ചു. ഇന്‍ഡ്യയുടെ പ്രഥമ പിപിപി ടെക്നോളജി-ബിസിനസ് ഇൻക്യുബേറ്ററിന്റെ (PPP Technology-Business Incubator (TBI) ക്രിയേറ്റിവ് മീഡിയ പാർട്ണറാണ് ക്യാറ്റ് എന്റർടെയ്ൻമെന്റ് ഇന്ന്.

ക്യാറ്റ് എന്റർടെയ്ൻമെന്റ് ഇന്ന്

വളരെയധികം വീഡിയോകൾ പുറത്തിറക്കിയിട്ടുള്ള ക്യാറ്റ് എന്റർടെയ്ൻമെന്റ് ഇന്നു പല രാജ്യാന്തര കമ്പനികൾക്കു വേണ്ടി പരസ്യ ചിത്രങ്ങളും പ്രചാരണ പരിപാടികളും ചെയ്യുന്നു. ആദ്യം രണ്ടു പേരായിരുന്നുവെങ്കില്‍ ഇന്നു 15 സ്ഥിരം തൊഴിലാളികൾ ക്യാറ്റിലുണ്ട്. ഇവർക്കു പുറമെ 50 പേർ കോൺട്രാക്റ്റ് അടിസ്ഥാനത്തിലും ജോലി ചെയ്യുന്നു. കിക്ക് സ്റ്റാർട്ടർ പ്രചാരണ പരിപാടിയാണ് സത്യത്തിൽ ക്യാറ്റിനെ ആദ്യം പ്രശസ്തമാക്കിയത്. സത്യത്തിൽ ഈ പ്രൊജക്ട് (കിക്ക് സ്റ്റാർട്ടർ പ്രചാരണ പരിപാടി) ‌‍‌ആണു ഞങ്ങളുടെ വളർച്ചയ്ക്കും വിദേശ നിക്ഷേപം ലഭിക്കുന്നതിനും നിമിത്തമായത്, അമർനാഥ് പറയുന്നു.

മാർക്കറ്റിങ് തന്ത്രങ്ങൾ

സോഷ്യൽ മീഡിയയിലൂടെയാണ് ഞങ്ങൾ ആള്‍ക്കാരിലേയ്ക്കെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മാർക്കറ്റിങ്ങിനായി അധികം ചെലവഴിച്ചിട്ടില്ല. വളരെയധികം പ്രൊജക്ടുകൾ ഞങ്ങൾക്കു ലഭിക്കുന്നുണ്ട്. സർവീസ് ഫേം ആയതിനാൽ ബ്രേയ്ക്ക് ഈവൻ (മുടക്കു മുതലിനു തുല്യമായ വരുമാനം ലഭിയ്ക്കുന്ന നില) വളരെ വേഗം കൈവരിക്കാനാകുമെന്ന് ഞങ്ങൾക്കു വിശ്വാസമുണ്ടായിരുന്നു. ‌സിനിമ പിടിക്കുന്നതിന് ആവശ്യമായ ഇക്യുപ്മെന്റുകളൊന്നും കമ്പനി വാങ്ങിയിട്ടില്ല. എല്ലാം വാടകയ്ക്കെടുക്കുകയാണു ചെയ്യുന്നത്. പരസ്യചിത്രങ്ങളുെട നിർമാണ ചെലവു കുറയ്ക്കാൻ ഇതു സഹായിക്കുന്നു. ഇതിനു പുറമെ പല തരത്തിൽ മികവു പുലർത്താന്‍ ഇതു സഹായിക്കുന്നു.

മുതിർന്നവരിൽ നിന്നുള്ള പിന്തുണ!

തുടക്കത്തിൽ കുടുംബാംഗങ്ങളുടെ എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ പയ്യെ അതു മാറി. ഇന്ന് സർവപിന്തുണയുമായി അവർ കൂടെത്തന്നെയുണ്ട്. “ഒരു സംരംഭകൻ ഒരിക്കലും ഭീരുവാകരുത്,” അമർനാഥ് പറയുന്നു. “എനിക്കാരെയും ഉപദേശിക്കാനില്ല. പക്ഷേ ആരെങ്കിലും ഒരു സംരംഭം തുടങ്ങാൻ തയ്യാറായി എന്നെ സമീപിച്ച് ആ സംരംഭം തുടങ്ങുന്നതിനു പിന്നിലെ കാരണങ്ങൾ വിശദീകരിച്ചാൽ തീര്‍ച്ചയായും ഞാന്‍ അവരെ വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുക തന്നെ ചെയ്യും,” അമർനാഥ് ഉറപ്പു തരുന്നു.

അടുത്തിടെ ക്യാറ്റ് വന്‍ മുടൽമുതക്കി ഒരു കോർപറേറ്റ് മൂവി നിർമിച്ചിരുന്നു. ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള കോർപറേറ്റ് മൂവി ആണിത്. ഇതിനായി 5000 കിലോമീറ്ററോളം ദൂരമാണു യാത്ര ചെയ്തത്. ആറു വ്യത്യസ്ത ക്യാമറകൾ ഉപയോഗിച്ചു. രണ്ട് ക്യാമറ യൂണിറ്റുകൾ മുഴുവനുമായി ഏകദേശം 100 പേർ നാലു മാസം ജോലി ചെയ്താണ് ഈ കോർപറേറ്റ് മൂവി പൂർത്തിയാക്കിയത്.

ഭക്ഷണ ആസ്വാദകർക്കായി ടെയ്സ്റ്റി സ്പോട്ട് എന്നൊരു സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമും അടുത്തിടെ ക്യാറ്റ് തുടങ്ങി.

എന്തെങ്കിലും നഷ്ടബോധം?

മൾട്ടി നാഷണൽ കമ്പനിയിലെ മികച്ച ജോലി കൈവിട്ട് സ്വന്തം സ്വപ്നത്തിനു പിന്നാലെ പോയതിൽ യാതൊരു നഷ്ടബോധവും തോന്നിയിട്ടില്ല, മറിച്ചു സന്തോഷം മാത്രമേയുള്ളുവെന്ന് അമര്‍നാഥിന്റെ വാക്കുകൾ. “ഒരു തൊഴിലാളി എന്ന നിലയിൽ നിന്നു വ്യത്യസ്തമായി ഒരു യുവ സംരംഭകന് ജീവിതത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും ഏറെ പഠിയ്ക്കാനുണ്ട്. എന്തായാലും ഒരു യുവ സംരംഭകൻ എന്ന ലേബൽ ജീവിതത്തിന് പകിട്ടേകുന്നു. ഇതു ഞാൻ ഏറെ ആസ്വദിക്കുന്നു..,” അമർനാഥ് പറഞ്ഞു നിർത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.