Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പ് കീഴടക്കാൻ മൂന്നു സൂത്രങ്ങളുമായി ഗൂഗിൾ

google-allo-and-duo-main

ടെക്ക് ലോകത്ത് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽമീഡിയ ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഈ മെസഞ്ചറിനെ മറികടക്കാൻ നിരവധി കമ്പനികൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ പുതിയ സംവിധാനങ്ങളുമായി ഗൂഗിൾ വീണ്ടും രംഗത്തെത്തി. അലോ, സ്പേസസ് എന്നീ രണ്ടു സേവനങ്ങളാണ് അടുത്തിടെ ഗൂഗിൾ പ്രഖ്യാപിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കൾക്ക് ഒന്നിച്ച് ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് സ്പേസസ്. ഒട്ടുമിക്ക മെസഞ്ചറുകളിലും ഗ്രൂപ്പ് ചാറ്റിങ് സംവിധാനമുണ്ട്. ഈ കൂട്ടത്തിലേക്കാണ് പുതിയ ഗ്രൂപ്പ് ചാറ്റിങ് ആപ്ലിക്കേഷനുമായി ഗൂഗിളും എത്തിയിരിക്കുന്നത്. സ്പേസസ് എന്ന പേരിൽ പുറത്തിറങ്ങിയ ആപ്പിന് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് ഗൂഗിൾ ടെക്കികൾ പ്രതീക്ഷിക്കുന്നത്.

എന്തും ഏതും കുറഞ്ഞ ക്ലിക്കുകളിൽ വലിയൊരു ഗ്രൂപ്പുമായി പങ്കുവയ്ക്കാൻ സ്പേസസ് അവസരമൊരുക്കുന്നുണ്ട്. ആപ്ലിക്കേഷനിൽ നിന്നിറങ്ങാതെ തന്നെ ചിത്രങ്ങളും വിഡിയോകളും ഒാഡിയോയും കണ്ടെത്തി ഷെയര്‍ ചെയ്യാൻ ഈ ആപ്പ് ഏറെ സൗകര്യമാണ്. ഗൂഗിൾ സെര്‍ച്ച്, യൂട്യൂബ്, ക്രോം എന്നിവയെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സ്പേസസ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ജിമെയില്‍ അക്കൗണ്ട് ഉണ്ടെങ്കിൽ സ്പേസ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ്, മൊബൈല്‍ ഫല്‍റ്റ് ഫോമുകളില്‍ സ്പേസസ് ആപ്ലിക്കേഷൻ ലഭ്യമാണ്.

Google-IO-Keynote-Duo

ഇതിനിടെ ഗൂഗിൾ മറ്റൊരു ഇൻസ്റ്റന്റ് മെസേജിംഗ് സേവനവും തുടങ്ങുന്നു. അലോ എന്ന് പേരിട്ടിരിക്കുന്ന ടെക്സ്റ്റ് മെസേജിംഗ് സേവനമാണ് ഗൂഗിൾ തുടങ്ങുന്നത്. ഗൂഗിൾ ടോക്ക്, ഗൂഗിൾ മെസഞ്ചർ, ഗൂഗിൾ ഹാങൗട്ട് തുടങ്ങി സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായ സേവനമായിരിക്കും അലോ. ഉപയോക്താവിന്റെ ഫോൺ നമ്പറുമായി ബന്ധപ്പെട്ടാണ് അലോ പ്രവർത്തിക്കുക. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണല്ലോ വാട്സാപ്പും പ്രവർത്തിക്കുന്നത്.

ഐ/ഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ അവതരിപ്പിച്ച രണ്ട് ആപ്ലിക്കേഷനുകളാണ് ഗൂഗിള്‍ അലോയും ഗൂഗിള്‍ ഡുവോയും. വാട്സാപ്പിന്റെയും ടെലിഗ്രാമിന്റെയും അതേരീതി തന്നെയാണ് അലോയ്ക്കും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ നമ്പര്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

ഗൂഗിളിന്റെ സഹായം തേടാവുന്ന സ്മാര്‍ട്ട് ആന്‍സര്‍ സംവിധാനവും വിസ്പര്‍ ഷൗട്ട് പോലെയുള്ള ഫീച്ചറുകളും ഗൂഗിള്‍ അലോയില്‍ ഉണ്ട്. സെര്‍ച്ച് ചെയ്യുക, യു ട്യൂബ് വിഡിയോസ് ഉള്‍പ്പെടുത്തുക, സംഭാഷണങ്ങള്‍ തര്‍ജമ ചെയ്യുക എന്നുള്ള പല കാര്യങ്ങളും അലോ വഴി ചെയ്യാന്‍ സാധിക്കും.

അലോ വഴി ഒരു ചിത്രം അയച്ചു കൊടുക്കുമ്പോള്‍ തന്നെ, അതില്‍ നമുക്കിഷ്ടമുള്ള അക്ഷരങ്ങളോ ചിത്രങ്ങളോ വരച്ചു ചേര്‍ക്കാനുള്ള സംവിധാനവും ഇതിലുണ്ട്. പക്ഷേ ഇതൊന്നുമല്ല ഇവനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ആണ് ഈ അപ്ലിക്കേഷന്റെ നട്ടെല്ല്. ഗൂഗിള്‍ അസിസ്റ്റന്റ് എന്ന സാങ്കേതിക വിദ്യയാണ് ഇത് നടപ്പിലാക്കാന്‍ സഹായിക്കുന്നത്. നമ്മുടെ സംഭാഷണങ്ങളില്‍ പലയിടത്തും ഗൂഗിള്‍ അസിസ്റ്റന്റിനെ ഉപയോഗിക്കാന്‍ സാധിക്കും.

ഇതിനു പുറമെ ഡ്യുവോ എന്ന വിഡിയോ ചാറ്റ് സർവീസും ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്. ആൻഡ്രോയ്ഡിലും ഐഒഎസിലും ഇതിന്റെ ആപ്ലിക്കേഷനുകൾ ലഭ്യമാകും. 

allo-google
Your Rating: