Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ഇ-മെയിൽ സ്വകാര്യതയ്ക്ക് അംഗീകാരം

gmail-

ഇ മെയിൽ ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള എല്ലാ ആശയവിനിമയങ്ങളുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ ഐകകണ്ഠ്യേന അംഗീകരിച്ചു. ഇ മെയിൽ വിവരങ്ങൾ കോടതി വിധി കൂടാതെ ലഭ്യമാക്കുന്നതു തടയുന്ന ബില്ലിനെ സഭയിലെ 419 പേരും അനുകൂലിച്ചു.

ബിൽ ഇനി സെനറ്റ് പാസ്സാക്കണം. തുടർന്നു പ്രസിഡന്റിന്റെ അംഗീകാരവും ലഭിക്കണം. വ്യക്തി സ്വാതന്ത്ര്യത്തിന് ഏറെ വിലകൽപിക്കുന്ന യുഎസിലെ പൗരാവകാശ സംഘടനകളും വ്യാപാര സംഘടനകളും ഇത്തരമൊരു ബിൽ വേണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു.