Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തില്‍ നിന്നും താഴേക്ക് പതിച്ചാല്‍ ഐഫോണിന്‌ എന്ത് സംഭവിക്കും?

iPhone-6-unbroken-after-falling-from-9300km-height1

9300 അടി മുകളിലൂടെ പറക്കുന്ന വിമാനത്തില്‍ നിന്നും ഐഫോണ്‍ താഴേക്ക് പതിച്ചാല്‍ എന്തുസംഭവിക്കും? എന്തായാലും ആരും ഐഫോണ്‍ വിമാനത്തില്‍ നിന്നും താഴേക്ക് ഇട്ട് പരീക്ഷിക്കാന്‍ തയ്യാറാകില്ല. എന്നാല്‍ ഈ ചോദ്യത്തിന്‌ ടെക്‌സാസില്‍ നിന്നുള്ള ബെന്‍ വില്‍സണ്‌ അത്ഭുതപ്പെടുത്തുന്ന ഒരു ഉത്തരമുണ്ട്.

കാരണം 9300 അടി മുകളിലൂടെ പറക്കുകയായിരുന്ന തന്റെ സ്വകാര്യ വിമാനത്തില്‍ നിന്നും ഐഫോണ്‍ താഴേക്ക് വീണെന്ന് മാത്രമല്ല ഒരു കുഴപ്പവുമില്ലാതെ അത് ബെന്നിന്‌ തിരികെ ലഭിക്കുകയും ചെയ്‌തു.

കുടുംബവുമൊത്ത് സ്വന്തം ചെറുവിമാനത്തില്‍ സഞ്ചരിക്കുമ്പോഴാണ്‌ ബെന്നിന്റെ ഐഫോണ്‍ പുറത്തേക്ക് പതിച്ചത്. നഷ്‌ടപ്പെട്ടെന്ന് കരുതിയെങ്കിലും ഐഫോണ്‍ ട്രാക്കര്‍ ഉപയോഗിച്ച് ഇത് കണ്ടെത്താനുള്ള ശ്രമം ഇദ്ദേഹം ആരംഭിക്കുകയായിരുന്നു.

അങ്ങനെ നടത്തിയ അന്വേഷണത്തില്‍ 90 മൈലുകള്‍ക്ക് അപ്പുറത്തു നിന്നും തന്റെ ഐഫോണ്‍ ബെന്നിന്‌ തിരികെ ലഭിച്ചു. ഇത്രയും ഉയരത്തില്‍ നിന്നും വീണ ഐഫോണ്‍ ഒരു കേടുപാടും സംഭവിക്കാതെ തിരികെ ലഭിച്ചെന്നു മാത്രമല്ല നേരത്തെ പ്രവര്‍ത്തിച്ചിരുന്നതു പോലെ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

ഐഫോണ്‍ മരങ്ങളിൽ തട്ടി പുല്ലില്‍ വീണതാണെന്നും അതിനാലാണ്‌ ഒന്നും സംഭവിക്കാതിരുന്നതെന്നുമുള്ള വിശ്വാസത്തിലാണ്‌ ബെന്‍. എന്തായാലും ഫോണിന്റെ അരികില്‍ കുറച്ച് സ്‌ക്രാച്ചുകള്‍ വീണതൊഴിച്ചാല്‍ മറ്റൊരു പരിക്കും സംഭവിച്ചിട്ടില്ല. തന്റെ വിലപിടിച്ച കോണ്‍ടാക്റ്റുകളും ആയിരക്കണക്കിന്‌ ചിത്രങ്ങളും നഷ്‌ടപ്പെട്ടെന്നു കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ഐഫോണ്‍ തിരികെ കിട്ടിയതെന്നും ബെന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.