ഐടിഐ, ഡിപ്ലോമക്കാർക്ക് സൗദിയിൽ അവസരം; 83 ടെക്നിഷ്യൻ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കൂ!

Mail This Article
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ടെക്‌നിഷ്യൻമാരെ റിക്രൂട് ചെയ്യുന്നു. 83 ഒഴിവ്. ഏപ്രിൽ 3 നകം അപേക്ഷിക്കണം.
∙തസ്തികകളും ഒഴിവും: എച്ച്‌വിഎസി- ടെക് (10), ഇലക്ട്രിക്കൽ (10), ചില്ലർ- ടെക് (5), ഇഎൽവി-ടെക് (5), ജനറേറ്റർ- ടെക് (5), എംഇപി-ടെക് (5), എംഇപി-Sup (5), ഹോസ്പി റ്റാലിറ്റി സൂപ്പർവൈസർ (5), എഫ്എൽഎസ്-ടെക് (5), പമ്പ്-ടെക് (5), മീഡിയം വോൾട്ടേജ് ടെക്നിഷ്യൻ (5), ഫോർക്‌ലിഫ്റ്റ് ഒാപ്പറേറ്റർ (3), ബിഎംഎസ് ഒാപ്പറേറ്റർ (3), എവി-ടെക് (3), ആർഒ പ്ലാന്റ്-ടെക് (3), എലവേറ്റർ–ടെക് (3), കൺട്രോൾസ് ടെക്നിഷ്യൻ (3).
∙പ്രായം: 22-35.
∙യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/ഡിപ്ലോമ സർട്ടിഫിക്കറ്റ്, 2 വർഷ വിദേശ തൊഴിൽ പരിചയം.
വീസ, ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു.
ഫോട്ടോ പതിച്ച വിശദമായ ബയോഡേറ്റ, പാസ്പോർട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ recruit@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..