ബയോഡേറ്റ ഏപ്രിൽ 15 നകം ഇ–മെയിൽ ചെയ്യൂ! ഒമാനിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപകരാകാം

Mail This Article
ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപക നിയമനം. ഏപ്രിൽ 15 നകം അപേക്ഷിക്കണം.
തസ്തികയും യോഗ്യതയും.
∙ വൈസ് പ്രിൻസിപ്പൽ (സ്ത്രീ): ഇംഗ്ലിഷ്, കണക്ക്, സയൻസ് എന്നിവയിലൊന്നിൽ പിജി+ ബിഎഡ്.
∙ ഇംഗ്ലിഷ്, ഫിസിക്സ്, കണക്ക് വിഷയങ്ങളിൽ പ്രൈമറി ടീച്ചർ (സ്ത്രീ): അതതു വിഷയങ്ങളിൽ ബിരുദം/പിജി + ബിഎഡ്.
∙ ഇംഗ്ലിഷ്, ഫിസിക്സ്, കണക്ക് വിഷയങ്ങളിൽ സെക്കൻഡറി ടീച്ചർ: അതതു വിഷയങ്ങളിൽ ബിരുദം/ പിജി + ബിഎഡ്.
∙ ഐസിടി: കംപ്യൂട്ടർ സയൻസിൽ പിജി + എച്ച്ടിഎംഎൽ സിഎസ്എസ്, പൈതൺ, എംഎസ് ഒാഫിസ്, ജിസ്യൂട്ട് എന്നിവയിൽ പ്രാവീണ്യം.
∙ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ: ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം/പിജി.
ഉദ്യോഗാർഥികൾക്ക് സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളിൽ 3 വർഷ പരിചയം വേണം.
∙ പ്രായം: 40 ൽ താഴെ
∙ ശമ്പളം: ടീച്ചർ (300-350 OMR), വൈസ് പ്രിൻസിപ്പൽ (500 OMR).
വിശദമായ ബയോഡേറ്റ career@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..