യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ നഴ്സുമാരുടെ 100 ഒഴിവ്; ഇന്റർവ്യൂ ഏപ്രിൽ 25 ന്

Mail This Article
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്.
ഇന്റർവ്യൂ ഏപ്രിൽ 25 ന് തിരുവനന്തപുരത്തെ ഒഡെപെക് ഒാഫിസിൽ.
∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും. ഡിഒഎച്ച് ലൈസൻസുള്ളവർക്കു മുൻഗണന ലഭിക്കും.
∙പ്രായം: 40 ൽ താഴെ.
∙ശമ്പളം: AED 5000.
വീസ, ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.
ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഏപ്രിൽ 25നു രാവിലെ 9 ന് ODEPC, ഫ്ലോർ 5, കാർമൽ ടവർ, കോട്ടൺ ഹിൽ, വഴുതക്കാട്, തിരുവനന്തപുരം-695 014 എന്ന വിലാസത്തിൽ നേരിട്ടു ഹാജരാകണം.
www.odepc.kerala.gov.in, 77364 96574.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..