‘ട്രിപ്പിള്‍ വിന്‍ കേരള’: ജര്‍മനിയിൽ 100 നഴ്സ് അവസരം, അപേക്ഷ മേയ് 2 വരെ

Mail This Article
നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷനൽ കോഓപ്പറേഷനും ചേർന്നു നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്മെന്റ് പദ്ധതിയായ ‘ട്രിപ്പിള്‍ വിന്‍ കേരള’യുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായ ഫാസ്റ്റ്ട്രാക് പ്രോഗ്രാമിലേക്ക് മേയ് 2 വരെ അപേക്ഷിക്കാം.
ജർമനിയിലെ ഹോസ്പിറ്റലുകളിലെ 100 ഒഴിവിലേക്കാണു നിയമനം. ജര്‍മൻ ഭാഷയിൽ ബി1 അല്ലെങ്കില്‍ ബി2 (ഫുള്‍ മൊഡ്യൂള്‍) നേടിയവർക്കാണ് അവസരം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെ തീയതികളിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ.
∙യോഗ്യത: ബിഎസ്‌സി നഴ്സിങ്/ജനറൽ നഴ്സിങ്. ജനറൽ നഴ്സിങ് യോഗ്യതക്കാർക്ക് 2 വർഷ പരിചയം വേണം.
∙പ്രായം: 38 കവിയരുത്.
∙ശമ്പളം: 2300 യൂറോ. റജിസ്റ്റേർഡ് നഴ്സുമാർക്ക് 2900 യൂറോ.
നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലേക്ക് മുന്‍പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ട. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടിക്കറ്റ് ഉൾപ്പടെ എല്ലാ ചെലവും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർഥികൾക്കു മാത്രമാണ് ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. www.nifl.norkaroots.org, www.norkaroots.org; 0471–2770577.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..