സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിൽ നഴ്സ് അവസരം; ഇന്റർവ്യൂ കൊച്ചിയിൽ

Mail This Article
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വനിതാ നഴ്സുമാരുടെ 50 ഒഴിവ്. ഇന്റർവ്യൂ മേയ് 13 മുതൽ കൊച്ചിയിൽ.
∙യോഗ്യത: നഴ്സിങ്ങിൽ ബിരുദവും ഐസിയു, പിഐസിയു, എൻഐസിയു, ഡയാലിസിസ്, എമർജൻസി, ജനറൽ വിഭാഗങ്ങളിലൊന്നിൽ ഒരു വർഷ ജോലി പരിചയവും. ഡേറ്റാഫ്ലോ കഴിഞ്ഞവരാകണം. പ്രോമെട്രിക് പരീക്ഷ പാസായവർക്ക് മുൻഗണന.
∙പ്രായം: 40 ൽ താഴെ.
∙ശമ്പളം: 4,400 സൗദി റിയാൽ.
ഫോട്ടോ പതിച്ച ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, ആധാർ, തൊഴിൽ പരിചയം, റജിസ്ട്രേഷൻ, പാസ്പോർട്ട്, ഡേറ്റ ഫ്ലോ, പ്രോമെട്രിക് സർട്ടിഫിക്കറ്റ് എന്നിവ മേയ് 7 നു മുൻപ് GCC@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം. വീസ, ടിക്കറ്റ്, താമസം എന്നിവ സൗജന്യം. www.odepc.kerala.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..