സർക്കാർ സർവീസിലുള്ളയാൾ പിഎസ്‌സി വിജ്ഞാപനപ്രകാരം അപേക്ഷിക്കുമ്പോൾ എൻഒസി വാങ്ങണമെന്ന് മുൻപു വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഒഴിവാക്കിയെന്ന് അറിയുന്നു. എന്നാൽ, സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് പിഎസ്‌സിയുടെ ചില ഓഫിസുകളിൽ ഇപ്പോഴും എൻഒസി ആവശ്യപ്പെടുന്നുണ്ട്. യഥാർഥത്തിൽ ഈ വ്യവസ്ഥ ഇപ്പോഴും നിലവിലുണ്ടോ?
സർക്കാർ സർവീസിലുള്ളവർ പിഎസ്‌സി അപേക്ഷ നൽകുമ്പോൾ ജോലിസംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത്/പിഎസ്‌സി ആവശ്യപ്പെടുമ്പോൾ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്ന വ്യവസ്ഥയാണ് ഇപ്പോഴുള്ളത്.