ഡയറ്റ് ലക്ചറർ തസ്തികയുടെ പരീക്ഷാതീയതി പിഎസ്‌സി പ്രഖ്യാപിച്ചിട്ടുണ്ടോ? സിലബസ് എന്താണ്? വിവരണാത്മക പരീക്ഷയാണോ? ആദ്യമായാണോ ഈ തസ്തികയിൽ പരീക്ഷ നടക്കുന്നത്?
ഡയറ്റ് ലക്ചറർ പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടില്ല. തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമേ സിലബസ് പ്രഖ്യാപിക്കൂ. കോളജ് അധ്യാപക തസ്തികകളിൽ വിവരണാത്മക പരീക്ഷയാണു പിഎസ്‌സി നടത്തിയിരുന്നത്. ഈ സാഹചര്യത്തിൽ ഡയറ്റ് ലക്ചറർ പരീക്ഷയും വിവരണാത്മക രീതിയിൽ നടത്താനാണു സാധ്യത. ഈ തസ്തികയിൽ പിഎസ്‌സി വിജ്ഞാപനവും പരീക്ഷയും ആദ്യമാണ്.