പിഎസ്‌സിയുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിലെ ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണമെന്നു നിർബന്ധമുണ്ടോ ? ഇതു സംബന്ധിച്ച വിവരങ്ങൾ എന്തെല്ലാമാണ്?
2022 ജനുവരി 1 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്നതു നിർബന്ധമാണ്. അതിനുമുൻപു പ്രൊഫൈൽ തയാറാക്കിയവർക്ക് ഈ നിബന്ധന ബാധകമല്ല. അവർ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്‌ലോഡ് ചെയ്ത തീയതി മുതൽ 10 വർഷം പ്രാബല്യമുണ്ടാകും.