പൊലീസ് ബാൻഡ് യൂണിറ്റിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ ഒരു വർഷത്തെ പരിചയം വേണമെന്നു വിജ്ഞാപനത്തിലുണ്ടായിരുന്നു. ഇതിനു പിഎസ്‌സി പ്രത്യേക പരീക്ഷ നടത്തുമോ? കായികക്ഷമതാ പരീക്ഷയ്ക്കു ശേഷമായിരിക്കുമോ ഇത്?
സംഗീതോപകരണങ്ങൾ വായിക്കാനുള്ള പരിചയം തെളിയിക്കാൻ പ്രൊഫിഷ്യൻസി ടെസ്റ്റ് നടത്താറുണ്ട്. ഇതിൽ ജയിക്കുന്നവരാണ് അർഹത നേടുക. കായികക്ഷമതാ പരീക്ഷയിൽ ജയിക്കുന്നവർക്കാണു പ്രൊഫിഷ്യൻസി ടെസ്റ്റ് നടത്തുക എന്നാണു വിവരം.