ജയിൽ വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികയിൽ, സിപിഒയുടേതുപോലെ കായികക്ഷമതാ പരീക്ഷയുണ്ടോ? അപേക്ഷിക്കാനുള്ള ശാരീരികയോഗ്യതകൾ എന്തെല്ലാമാണ്?
അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കു കായികക്ഷമതാ പരീക്ഷ നടത്തുന്നുണ്ട്. 8 ഇനങ്ങളാണു പരീക്ഷയിൽ ഉൾപ്പെടുത്തിരിക്കുന്നത്. ഏതെങ്കിലും അഞ്ചെണ്ണത്തിൽ യോഗ്യത നേടണം.
ഇനങ്ങൾ: 1. 100 മീറ്റർ ഓട്ടം (14 സെക്കൻഡ്) 2. ഹൈജംപ് (132.20 സെ.മീ) 3. ലോങ് ജംപ് (457.20 സെ.മീ) 4. പുട്ടിങ് ദി ഷോട്ട് 7264 ഗ്രാം (609.60 സെ.മീ) 5. ക്രിക്കറ്റ് ബോൾ ത്രോയിങ് (6096 സെ.മീ) 6. റോപ് ക്ലൈംബിങ് കൈകൾ മാത്രം ഉപയോഗിച്ച് (365.80 സെ.മീ) 7. പുൾ അപ് അഥവാ ചിന്നിങ് (8 തവണ) 8. 1500 മീറ്റർ ഓട്ടം (5 മിനിറ്റ് 44 സെക്കൻഡ്).
അപേക്ഷിക്കാനുള്ള ശാരീരികയോഗ്യതകൾ: ഉയരം–165 സെ.മീ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 160 സെ.മീ), നെഞ്ചളവ്–81.3 സെ.മീ, നെഞ്ചളവ് വികാസം–5 സെ.മീ (നെഞ്ചളവിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് ഇളവില്ല).