സിവിൽ പൊലീസ് ഓഫിസർ കായികക്ഷമതാ പരീക്ഷ ഞാൻ വിജയിച്ചിരുന്നു. ഈ തസ്തികയുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്, ഉടൻ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു തിരിച്ചടിയാകുമോ ? മുൻ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് വന്നിട്ടില്ല. പുതിയ വിജ്ഞാപനപ്രകാരമുള്ള റാങ്ക് ലിസ്റ്റ് ഈ വർഷം പ്രസിദ്ധീകരിക്കുമെന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി ലഭിക്കാതിരിക്കുമോ?
സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ റാങ്ക് ലിസ്റ്റിന് ഒരു വർഷ കാലാവധി ഉറപ്പായും ലഭിക്കും. പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്, മുൻ വിജ്ഞാപനപ്രകാരം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഒരു തരത്തിലും തിരിച്ചടിയാവില്ല. ആ ലിസ്റ്റിന്റെ കാലാവധി ഒരു വർഷം പൂർത്തിയാക്കിയ ശേഷമേ പുതിയ വിജ്ഞാപനപ്രകാരമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കൂ. ഉദാ: ഫെബ്രുവരി 15നു റാങ്ക് ലിസ്റ്റ്പ്ര സിദ്ധീകരിക്കുകയാണെങ്കിൽ 2024 ഫെബ്രുവരി 14 വരെ കാലാവധിയുണ്ടാവും.