എന്റെ അമ്മ പട്ടികജാതി വിഭാഗത്തിലും അച്ഛൻ ഒബിസി വിഭാഗത്തിലുമാണ്. എസ്എസ്എൽസിയിലും എല്ലാ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും അമ്മയുടെ ജാതിയാണു നൽകിയത്. ഇപ്പോൾ അമ്മയുടെ ജാതിയിൽ വില്ലേജ് ഓഫിസിൽനിന്നു സർട്ടിഫിക്കറ്റ് ലഭിക്കാൻ വലിയ നിബന്ധനകൾ പറയുന്നു. ഈ സാഹചര്യത്തിൽ അച്ഛന്റെ ജാതിവച്ച് സർട്ടിഫിക്കറ്റ് വാങ്ങി എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജാതി തിരുത്തിയാൽ നിയമപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഇതിന് എന്താണു ചെയ്യേണ്ടത്?
നടപടിക്രമങ്ങൾ പാലിച്ച് നിശ്ചിത മാതൃകയിൽ അപേക്ഷ നൽകി ജാതി തിരുത്താൻ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച് പിന്നീടു നിയമപ്രശ്നങ്ങളൊന്നും വരേണ്ട കാര്യമില്ല. താലൂക്ക്/വില്ലേജ് ഓഫിസ് അധികൃതരുമായി ബന്ധപ്പെട്ട് അവരുടെ നിർദേശാനുസരണം തുടർനടപടി സ്വീകരിക്കുക.