ADVERTISEMENT

പിഎസ്‌സിയുടെ ഒരു റാങ്ക് ലിസ്റ്റിൽ എസ്ടി വിഭാഗത്തിലെ ഉദ്യോഗാർഥി ഇല്ലെങ്കിൽ അവരുടെ ഒഴിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുമോ? അവിടെയും എസ്ടി വിഭാഗത്തിലെ ഉദ്യോഗാർഥി ലഭ്യമല്ലെങ്കിൽ ഈ ഒഴിവ് ജനറൽ വിഭാഗത്തിനു കൈമാറ്റം ചെയ്യാൻ വ്യവസ്ഥയുണ്ടോ?

 

ഒരു റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ചെയ്തു തുടങ്ങുമ്പോൾ എസ്ടി വിഭാഗത്തിലെ ഉദ്യോഗാർഥി ഇല്ലെങ്കിൽ ആ ഒഴിവ് ലിസ്റ്റിലെ എസ്‌സി വിഭാഗക്കാർക്കു നൽകും. എസ്‌സി വിഭാഗത്തിലുള്ള ഉദ്യോഗാർഥിയും ലിസ്റ്റിൽ ഇല്ലെങ്കിൽ ഒഴിവു മാറ്റിവയ്ക്കുകയും അവർക്കു മാത്രമായി എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയുമാണു ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിയമനം നടത്തുന്നതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ നിയമനാധികാരിയെ പിഎസ്‌സി അറിയിക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എസ്ടി വിഭാഗത്തിലുള്ളവർ ലഭ്യമല്ലെങ്കിലും ഒഴിവ് റാങ്ക് ലിസ്റ്റിലെ ജനറൽ വിഭാഗത്തിനു മാറ്റുന്ന രീതിയില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com