ADVERTISEMENT

പിഎസ്‌സി പരീക്ഷയിൽ ഒന്നിലധികം ഉദ്യോഗാർഥികൾക്ക് ഒരേ മാർക്ക് ലഭിച്ചാൽ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ പ്രായക്കൂടുതലുള്ളവർക്കു മുൻഗണന ലഭിക്കുമെന്നറിയുന്നു. ജനനത്തീയതിയും ഒന്നായാൽ റാങ്ക് നിർണയിക്കുന്നത് എങ്ങനെയായിരിക്കും?

 

തുല്യ മാർക്ക് ലഭിക്കുന്നവർക്ക് ഉയർന്ന പ്രായത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് നിർണയിക്കുന്ന രീതിയാണു നിലവിലുള്ളത്. ജനനത്തീയതിയും തുല്യമാണെങ്കിൽ പേരിന്റെ അക്ഷരമാലാക്രമത്തിനു മുൻഗണന നിശ്ചയിക്കും. പേരും ഒരേപോലെയായാൽ ഇനിഷ്യൽ പരിഗണിക്കും. അതും ഒരുപോലെയാണെങ്കിൽ ഇനീഷ്യലിന്റെ എക്സ്പാൻഷൻ നോക്കും. വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, അഭിലഷണീയയോഗ്യത നേടിയവർ എന്നിവർക്കു തുല്യ മാർക്ക് ലഭിച്ചാൽ അഭിലഷണീയ യോഗ്യത, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്ന രീതിയിലായിരിക്കും റാങ്ക് ലിസ്റ്റിലെ മുൻഗണന നിശ്ചയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com