സർട്ടിഫിക്കറ്റിലെ തീയതി പ്രശ്നമാകുമോ?

Mail This Article
ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ ബിരുദ പരീക്ഷ വിജയിച്ചിരുന്നില്ല. അപേക്ഷ നൽകി കുറച്ചു ദിവസങ്ങൾക്കു ശേഷം എൻഎസ്എസ് ഗ്രേസ് മാർക്ക് നേടിയതോടെ വിജയിച്ചു. ബിരുദ പരീക്ഷ വിജയിച്ച തീയതിയായി സർട്ടിഫിക്കറ്റിൽ വന്നിരിക്കുന്നത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപുള്ള തീയതിയാണ്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടാൽ സർട്ടിഫിക്കറ്റ് പരിശോധനാ സമയത്തു പ്രശ്നമാകുമോ?
യോഗ്യതകൾ പരിശോധിക്കുമ്പോൾ, പരീക്ഷാ ഫലം സർവകലാശാലയോ മറ്റു സ്ഥാപനങ്ങളോ ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ച തീയതിയാണു പിഎസ്‌സി പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപ് താങ്കൾ ബിരുദ പരീക്ഷ വിജയിച്ചു എന്നാണ് സർട്ടിഫിക്കറ്റിലെ തീയതിയിൽ നിന്നു വ്യക്തമാകുന്നത്. അങ്ങനെയല്ല എന്നു തെളിയിക്കണമെങ്കിൽ താങ്കൾ കൂടുതൽ തെളിവുകൾ ഹാജരാക്കേണ്ടി വരും.