റജിസ്റ്റർ നമ്പർ തെറ്റി, ബബിൾ ശരിയായി; ഉത്തരക്കടലാസ് അസാധുവാകുമോ?

Mail This Article
റജിസ്റ്റർ നമ്പർ ശരിയായി എഴുതിയവർ ബബിൾ ചെയ്തതു തെറ്റിയാലും ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുമെന്ന് തൊഴിൽവീഥിയിൽ വായിച്ചിരുന്നു. ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ഞാൻ റജിസ്റ്റർ നമ്പർ എഴുതിയതു തെറ്റിപ്പോയി. എന്നാൽ, കൃത്യമായി ബബിൾ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് അസാധുവാകുമോ?
റജിസ്റ്റർ നമ്പർ നിശ്ചിത കോളത്തിൽ ശരിയായി എഴുതുകയും ബബിൾ ചെയ്യുകയും ചെയ്യണമെന്നു പിഎസ്‌സി വ്യക്തമാക്കുന്നുണ്ട്.
റജിസ്റ്റർ നമ്പർ കൃത്യമായി എഴുതുകയോ ബബിൾ ചെയ്യുകയോ ചെയ്തവരുടെ (ഏതെങ്കിലും ഒന്ന് കൃത്യമായിരിക്കണം) ഉത്തരക്കടലാസ് മാനുവലായി പരിശോധിക്കും. രണ്ടും തെറ്റിച്ചാൽ ഉത്തരക്കടലാസ് അസാധുവാക്കും.
താങ്കൾ റജിസ്റ്റർ നമ്പർ കൃത്യമായി ബബിൾ ചെയ്തിട്ടുണ്ടെന്നാണു മനസ്സിലാകുന്നത്. ഇക്കാരണത്താൽ ഉത്തരക്കടലാസ് അസാധുവാകില്ല.
റജിസ്റ്റർ നമ്പർ എഴുതുന്നതിലും ബബിൾ ചെയ്യുന്നതിലും ഉദ്യോഗാർഥികൾ വീഴ്ച വരുത്തുന്നുന്നുണ്ട്. ചില പരീക്ഷകളിൽ കണക്കിലധികം ഉത്തരക്കടലാസുകൾ അസാധുവാകുന്ന സാഹചര്യമുണ്ടായപ്പോഴാണ് ഇങ്ങനെയുള്ള ഉത്തരക്കടലാസുകൾ മാനുവലായിക്കൂടി പരിശോധിക്കാൻ തീരുമാനിച്ചത്.
റജിസ്റ്റർ നമ്പർ ശരിയായി എഴുതാനും കൃത്യമായി ബബിൾ ചെയ്യാനും ഉദ്യോഗാർഥികൾ ശ്രദ്ധിക്കണം.