സബ് ഇൻസ്പെക്ടർ നിയമനം, എന്തെല്ലാമാണ് കടമ്പകൾ?

Mail This Article
സബ് ഇൻസ്പെക്ടർ തസ്തികയുടെ വിജ്ഞാപനം ഡിസംബർ അവസാനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടല്ലോ. ഈ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? വനിതകൾക്കും ഇതേ വിജ്ഞാപനപ്രകാരം അപേക്ഷ നൽകാമോ? ശാരീരിക യോഗ്യതകൾ എന്തെല്ലാമാണ്?
സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. വനിതകൾക്കും ഈ തസ്തികയിൽ അപേക്ഷിക്കാം. പ്രായപരിധി: 20–31. മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി വിഭാഗക്കാർക്ക് 36 വയസ്സ് തികയാൻ പാടില്ല.
ഇനിപ്പറയുന്ന ശാരീരികയോഗ്യതയും വേണം:
∙പുരുഷന്മാർ: ഉയരം–165.10 സെ.മീ. (പട്ടികജാതി/പട്ടികവർഗക്കാർക്ക് 160.02 സെ.മീ.). നെഞ്ചളവ്– 81.28 സെ.മീ. 5.08 സെ.മീ. വികാസം വേണം.
∙വനിതകൾ: ഉയരം–160 സെ.മീ. (പട്ടികജാതി/പട്ടികവർഗക്കാർക്ക് 155 സെ.മീ.)
ഒബ്ജെക്ടീവ് പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയിൽ ജയിക്കുന്നവർക്കു കായികക്ഷമതാ പരീക്ഷയുണ്ട്. പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം കായികപരീക്ഷയാണ്. ഇനങ്ങളിലും വ്യത്യാസമുണ്ട്. 8 ഇനങ്ങളാണ് ഈ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 5 എണ്ണത്തിൽ യോഗ്യത നേടണം.
ഇനങ്ങളും അനുവദിച്ച സമയം/അളവ്
പുരുഷന്മാർ
1. 100 മീറ്റർ ഓട്ടം–14 സെക്കൻഡ്
2. ഹൈ ജംപ്–132.20 െസ.മീ.
3. ലോങ് ജംപ്–457.20 സെ.മീ.
4. പുട്ടിങ് ദ് ഷോട്ട് (7264 ഗ്രാം)–609.60 സെ.മീ.
5. ത്രോയിങ് ദ് ക്രിക്കറ്റ് ബോൾ–6096 സെ.മീ.
6. റോപ് ക്ലൈംബിങ് (കൈകൾ മാത്രം ഉപയോഗിച്ച്)–365.80 സെ.മീ.
7. പുൾ അപ്‌സ് അഥവാ ചിന്നിങ്–8 തവണ
8. 1,500 മീറ്റർ ഓട്ടം–5 മിനിറ്റ് 44 സെക്കൻഡ്
വനിതകൾ
1. 100 മീറ്റർ ഓട്ടം–17 സെക്കൻഡ്
2. ഹൈ ജംപ്–1.06 മീറ്റർ
3. ലോങ് ജംപ്–3.05 മീറ്റർ
4. പുട്ടിങ് ദ് ഷോട്ട് (4 കി.ഗ്രാം)–4.88 മീറ്റർ
5. 200 മീറ്റർ ഓട്ടം–36 സെക്കൻഡ്
6. ത്രോയിങ് ദ് ത്രോ ബോൾ–14 മീറ്റർ
7. ഷട്ടിൽ റേസ് (25x4 മീറ്റർ)–26 സെക്കൻഡ്
8. സ്കിപ്പിങ് (ഒരു മിനിറ്റ്)–80 തവണ