സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുണ്ട്, അപേക്ഷ പരിഗണിക്കുമോ?

Mail This Article
ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഞാൻ ഇപ്പോൾ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡിന് അപേക്ഷിക്കുമ്പോൾ അവസാനവർഷ ബിരുദ വിദ്യാർഥിയായിരുന്നു. ഇപ്പോൾ ബിരുദം നേടിയ ശേഷമാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ടോ?
താങ്കൾ ബിരുദധാരിയല്ലാത്ത സമയത്താണ് ലാസ്റ്റ് ഗ്രേഡിന് അപേക്ഷിച്ചിരുന്നതെന്നാണു വ്യക്തമാകുന്നത്. ഇപ്പോൾ ബിരുദം നേടിയ ശേഷം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയ സാഹചര്യത്തിൽ അപേക്ഷ നിരസിക്കില്ല.
∙അവസാനവർഷ ബിരുദ വിദ്യാർഥിയായ ഞാൻ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതി ലിസ്റ്റിൽ ഉൾപ്പെട്ടാൽ എനിക്കു നിയമനം ലഭിക്കുമോ?
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തൂ. താങ്കൾ ബിരുദധാരിയാണെന്നു പ്രൊഫൈലിൽ രേഖപ്പെടുത്തിയതുകൊണ്ടാണ് അപേക്ഷ നൽകാൻ കഴിഞ്ഞത്. പരീക്ഷ എഴുതി ലിസ്റ്റിൽ ഉൾപ്പെട്ടാലും സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ താങ്കളെ അയോഗ്യനാക്കും.
നിശ്ചിത യോഗ്യത നേടാത്തവർ കൺഫർമേഷൻ നൽകി പരീക്ഷ എഴുതിയാലും എഴുതാതിരുന്നാലും നടപടിയുണ്ടാകുമെന്നു പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. താങ്കൾ പരീക്ഷയ്ക്കു കൺഫർമേഷൻ നൽകാതിരിക്കുന്നതാണു നല്ലത്.
വിജ്ഞാപനത്തിൽ വ്യക്തമാക്കിയ യോഗ്യത നേടാത്തവർ അപേക്ഷ നൽകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.