ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയുടെ (നീറ്റ് –യുജി) അപേക്ഷാ തീയതി 20 വരെ നീട്ടി. കൂടുതൽ സമയം അനുവദിക്കണമെന്നുള്ള ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എഎഫ്എംഎസ്) ഡയറക്ടർ ജനറലിന്റെ അപേക്ഷ പരിഗണിച്ചാണു തീരുമാനം. എഎഫ്എംഎസ് സ്ഥാപനങ്ങളിൽ ബിഎസ്സി നഴ്സിങ് പഠിക്കാൻ താൽപര്യപ്പെടുന്ന പെൺകുട്ടികൾ നീറ്റ് യുജിക്ക് അപേക്ഷിക്കണം.
20നു രാത്രി 9 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാൻ രാത്രി 11.50 വരെ സമയമുണ്ട്. വിവരങ്ങൾ:neet.nta.nic.in.