എംജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023ലെ പൊതുപ്രവേശന പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ മേയ് 6നും 7നും തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
∙ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: ബിബിഎ എൽഎൽബി (ഓണേഴ്‌സ്), ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഇൻ സോഷ്യൽ സയസസ്, 5 വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഓഫ് സയൻസ് (കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെൻറൽ സയൻസ്). എംഎ, എംഎസ്‌സി, എംടിടിഎം, എൽഎൽഎം, എംഎഡ്, എംപിഇഎസ്, എംബിഎ എന്നിവയുടെ പ്രവേശനപ്പരീക്ഷയ്ക്കും അപേക്ഷ നൽകാം.
എംബിഎ പ്രോഗ്രാമിന് www.admission.mgu.ac.in എന്ന സൈറ്റിലൂടെയും മറ്റുള്ള കോഴ്‌സുകൾക്കു www.cat.mgu.ac.in എന്ന സൈറ്റിലൂടെയുമാണ് അപേക്ഷിക്കേണ്ടത്.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അവസാന വർഷ പ്ലസ് ടു വിദ്യാർഥികൾക്കും ബിരുദാനന്തര കോഴ്‌സുകൾക്ക് അവസാന സെമസ്റ്റർ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടണം. ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 600 രൂപയുമാണ് അപേക്ഷാഫീസ്.
കൂടുതൽ വിവരങ്ങൾക്ക്: 0481–2733595, ഇ–മെയിൽ: cat@mgu.ac.in. എംബിഎ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾക്ക്: 0481–2732288, ഇ–മെയിൽ: smbs@mgu.ac.in