പാഠത്തിൽനിന്ന് ചോദ്യത്തിലേക്കും ചോദ്യത്തിൽനിന്ന് പാഠത്തിലേക്കും

HIGHLIGHTS
  • ഓരോ പാഠഭാഗത്തിന്റെയും ക്വസ്റ്റ്യൻ പൂളിലെ ചോദ്യങ്ങളും ഉത്തരങ്ങളും പരിശീലിക്കണം
study
SHARE

പിഎസ്‌സി പരീക്ഷാപഠനത്തിനായി സ്കൂൾ പാഠഭാഗങ്ങൾ വായിച്ചു പോയിന്റുകൾ നോട്ടിലേക്കു പകർത്തുന്നതു പഠനത്തെ വളരെയധികം സഹായിക്കും. ഇതിനുശേഷം ചെയ്യാനുള്ളത്, പാഠഭാഗങ്ങളിൽ കുട്ടികൾക്കായി കൊടുത്തിരിക്കുന്ന ‘കണ്ടെത്തുക, പൂരിപ്പിക്കുക, പട്ടികപ്പെടുത്തുക’ തുടങ്ങിയ കാര്യങ്ങൾ വർക്കൗട്ട് ചെയ്യുകയാണ്. പാഠഭാഗങ്ങളുടെ പിറകിലെ ‘തുടർപ്രവർത്തനങ്ങൾ’ എന്ന ഭാഗവും പ്രധാനമാണ്. ഇതിൽനിന്നു ചോദ്യങ്ങൾ വരാറുണ്ട്.

കഴിഞ്ഞ 10th ലെവൽ പരീക്ഷയിൽ അയിരിന്റെ സാന്ദ്രീകരണത്തെക്കുറിച്ചു വന്ന ചോദ്യവും ഗതികോർജം എത്ര മടങ്ങു വർധിക്കും എന്ന ചോദ്യവുമൊക്കെ ഉദാഹരണങ്ങളാണ്.

റിവിഷനിൽ അറിയാം, വിജയത്തിന്റെ വഴി

ഇതിനുശേഷം ഓരോ പാഠഭാഗത്തിന്റെയും ക്വസ്റ്റ്യൻ പൂളിലെ ചോദ്യങ്ങളും ഉത്തരങ്ങളും പരിശീലിക്കണം. ക്വസ്റ്റ്യൻ പൂളിൽ സ്റ്റേറ്റ്മെന്റ് രീതിയിലെ ഒരുപാടു ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ മാത്രമാണ് നമ്മുടെ എസ്‌സിഇആർടി പാഠപുസ്തകപഠനം പൂർണമാകുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ പാഠപുസ്തകങ്ങൾ എത്രത്തോളം തവണ റിവിഷൻ ചെയ്യാമോ അത്രയും തവണ വായിക്കുക.

പ്രീവിയസ് ചോദ്യങ്ങൾ പഠനത്തെ ഉറപ്പിക്കും

2017ലെ അസിസ്റ്റൻറ് സെയിൽസ്മാൻ മുതൽ 2022ൽ നടന്ന എല്ലാ ചോദ്യ പേപ്പറുകളും സമയത്തിനനുസരിച്ചു വർക്കൗട്ട് ചെയ്യുകയാണ് അടുത്ത ഘട്ടം. ഈ ചോദ്യ പേപ്പറുകളിലൂടെ കടന്നുപോകുമ്പോൾ, ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളിൽനിന്നു സ്റ്റേറ്റ്മെന്റ് ടൈപ്പിലേക്കുള്ള മാറ്റവും ഏതു മേഖലയിൽനിന്ന് എങ്ങനെയുള്ള ചോദ്യങ്ങളാണു വരുന്നതെന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

ഈ ചോദ്യ പേപ്പറുകളുടെ വർക്കൗട്ടിൽനിന്നു മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം, പാഠപുസ്തകങ്ങളിലെ ഏതെല്ലാം ഭാഗങ്ങളിൽനിന്നാണു ചോദ്യങ്ങൾ കൂടുതൽ വരുന്നത് എന്നതാണ്. അതിനാൽ, ചോദ്യ പേപ്പറുകൾ വർക്കൗട്ട്

ചെയ്തശേഷം നേരത്തേ തയാറാക്കിയ നോട്ടിലേക്കു തിരിച്ചുപോയി റിവിഷൻ നടത്തിയാൽ പഠിച്ചത് കുറേക്കൂടി ഉറയ്ക്കും. റിവിഷനിൽ ഏതൊക്കെ മേഖലയ്ക്കു മുൻഗണന നൽകണമെന്നു മനസ്സിലാക്കാനും ചോദ്യ പേപ്പറുകൾ പരിശീലിക്കുന്നതു സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Master Touch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS