പിഎസ്‌സി പരീക്ഷയെഴുതാൻ നിങ്ങൾ യോഗ്യരാണോ; എങ്ങനെ അറിയാം?

HIGHLIGHTS
  • ∙വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ പരീക്ഷ എഴുതിയവർക്കോ അപേക്ഷിക്കുന്നതിന് തടസ്സമില്ല
psc-jobs
SHARE

പിഎസ്‌സി മുഖേന ഒരു ജോലിക്ക് അപേക്ഷിക്കാൻ വിജ്ഞാപനപ്രകാരമുള്ള യോഗ്യത നിർബന്ധമായും ഉണ്ടായിരിക്കണം. യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്നവർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർഥികളുടെ യോഗ്യത, തൊഴിൽപരിചയം എന്നിവ കണക്കാക്കുന്നത്. അതായത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിവരെ നേടിയ പരിചയവും യോഗ്യതയും മാത്രമേ കണക്കാക്കൂ. അതിനു ശേഷം നേടുന്ന യോഗ്യതകൾ ആ തസ്തികയുടെ തിരഞ്ഞെടുപ്പിന് പരിഗണിക്കില്ല. ഉദാഹരണത്തിന് വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനാവില്ല. എന്നാൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ പരീക്ഷ എഴുതിയവർക്കോ അപേക്ഷിക്കുന്നതിന് തടസ്സമില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു ശേഷം അവർ പരീക്ഷ വിജയിച്ചാലും (ബിരുദം നേടിയാലും) നിയമനം നേടുന്നതിനു തടസ്സമില്ല.

സർവകലാശാലയോ മറ്റ് അധികൃത സ്ഥാപനങ്ങളോ നടത്തുന്ന പരീക്ഷകളുടെ കാര്യത്തിൽ പരീക്ഷാഫലം ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ മാത്രമേ ഉദ്യോഗാർഥി പരീക്ഷ വിജയിച്ചതായി കണക്കാക്കുകയുള്ളൂ. മറ്റു പരീക്ഷാ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ അവ നിർദിഷ്ട യോഗ്യതയ്ക്കു തുല്യമാണെന്നുള്ള തെളിവ് പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം. ഏതെങ്കിലും ജോലിക്ക് നിശ്ചയിച്ചിരിക്കുന്ന യോഗ്യതയ്ക്കു തുല്യമായ മറ്റു യോഗ്യതകളുള്ളവർ തങ്ങളുടെ യോഗ്യത തുല്യമായി അംഗീകരിക്കാനാവുന്നതാണെന്ന് സർവകലാശാലയിൽ നിന്നോ മറ്റ് അധികൃത സ്ഥാപനങ്ങളിൽ നിന്നോ ആവശ്യമായ തെളിവ് ഹാജരാക്കുകയും വേണം.

plus-one-allotment

യോഗ്യത തെളിയിക്കുന്നതിന് പിഎസ്‌സി അംഗീകരിക്കുന്ന രേഖകൾ:

∙ സർവകലാശാലയിൽ നിന്നു ലഭിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റോ പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റോ ഹാജരാക്കണം. മാർക്ക് ലിസ്റ്റുകളാണെങ്കിൽ അവയിൽ ക്ലാസോ ഡിവിഷനോ കാണിച്ചിട്ടുണ്ടെങ്കിൽ മാത്രമേ സ്വീകരിക്കൂ.

∙ എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ വിജയിച്ചിട്ടുള്ള ഉദ്യോഗാർഥികൾ കോളജ് അഡ്മിഷനോ പബ്ലിക് സർവീസിനോ യോഗ്യതയുണ്ട് എന്നു രേഖപ്പെടുത്തിയിട്ടുള്ള എൻഡോഴ്സ്മെന്റോടുകൂടിയ പേജ്. ‌‌‌

∙ എസ്എസ്എൽസിയിൽ താഴെയുള്ള യോഗ്യതകളുടെ കാര്യത്തിൽ സ്കൂൾ റെക്കോർഡുകളിൽ നിന്നോ റജിസ്റ്ററുകളിൽ നിന്നോ ഉള്ള പ്രസക്തഭഗങ്ങൾ സ്ഥാപനത്തലവന്റെ ഒപ്പോടുകൂടി ഹാജരാക്കണം.

∙ പ്രായപരിധി കണക്കാക്കുന്നത് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി 1 അടിസ്ഥാനമാക്കിയാണ്. 2022ൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾക്ക് 2022 ജനുവരി 1ന്റെ അടിസ്ഥാനത്തിലായിരിക്കും പ്രായപരിധി നിശ്ചയിക്കുക. കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലായിരിക്കണമെന്ന ഹൈക്കോടതി നിർദേശം പിഎസ്‌സിയുടെ പരിഗണനയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS