പരിചയ സർട്ടിഫിക്കറ്റ് നേടാൻ എത്ര ദിവസം ജോലി ചെയ്യണം? വിദേശ സർട്ടിഫിക്കറ്റ് അംഗീകരിക്കുമോ?

HIGHLIGHTS
  • അപ്രന്റിസ്ഷിപ് കാലം പരിചയമായി സ്വീകരിക്കുമോ, ഒരു വർഷത്തിൽ എത്ര ദിവസം ജോലി ചെയ്തിരിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം പലപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്
experience-certificate
SHARE

പല ജോലിക്കും വിദ്യാഭ്യാസ യോഗ്യത മാത്രം പോരാ, തൊഴിൽപരിചയം കൂടി ആവശ്യമുണ്ട്. അതുകൊണ്ടാണ് പിഎസ്‌സി വിജ്ഞാപനം ചെയ്യുന്ന ചില തസ്തികകളിൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്കു പുറമേ പരിചയ സർട്ടിഫിക്കറ്റുകൂടി ആവശ്യപ്പെടുന്നത്. എന്നാൽ പരിചയ സർട്ടിഫിക്കറ്റിന്റെ സ്വീകാര്യത സംബന്ധിച്ച നിബന്ധനകൾ പലപ്പോഴും ഉദ്യോഗാർഥികൾക്കു പരിചിതമായിരിക്കണ മെന്നില്ല. അപ്രന്റിസ്ഷിപ് കാലം പരിചയമായി സ്വീകരിക്കുമോ, ഒരു വർഷത്തിൽ എത്ര ദിവസം ജോലി ചെയ്തിരിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം പലപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഏതെങ്കിലും ഒരു തസ്തികയുടെ ഷോർട്/ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുമ്പോഴാണ് പരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരിക. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപും സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാൻ പിഎസ്‌സി നിർദേശിക്കാറുണ്ട്.

certificate-psc

പരിചയ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച വ്യവസ്ഥകൾ

∙ 2013 ഒക്ടോബർ 5ലെ ജിഒ (എംഎസ്) നമ്പർ. 635/13 പ്രകാരം ഒരു വർഷത്തെ അപ്രന്റിസ്ഷിപ് കാലം പരിശീലനമായി അംഗീകരിക്കും.

ഒരു വർഷത്തിൽ (കൂലി എത്രയെന്ന് നിർബന്ധമില്ല) 240 ദിവസമെങ്കിലും ജോലി ചെയ്തെങ്കിൽ ഒരു വർഷമായും 120 ദിവസമുണ്ടെങ്കിൽ അര വർഷമായും കണക്കാക്കും.

∙ കരാർ അടിസ്ഥാനത്തിൽ മാസവേതനമാണെങ്കിൽ 12 മാസത്തേക്കും ദിവസക്കൂലിയാണെങ്കിൽ 240 ദിവസത്തേക്കുമുള്ള നിയമനംകൂടി പരിചയമായി പരിഗണിക്കും.

∙ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുളള പരിചയ സർട്ടിഫിക്കറ്റുകൾ സ്ഥാപന മേധാവിയിൽനിന്നാണ് വാങ്ങേണ്ടത്. സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനമാണെങ്കിൽ ബന്ധപ്പെട്ട പ്രിൻസിപ്പൽ/സ്ഥാപനമേധാവി നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കും.

∙ സംസ്ഥാനത്തെ സർക്കാർ അംഗീകൃത Self Finance/Aided,

Govt. സ്ഥാപനങ്ങളിൽ ഗെസ്റ്റ് അധ്യാപകരായി നേടുന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും പിഎസ്‌സി സ്വീകരിക്കും. ഒരു അക്കാദമിക് വർഷത്തിൽ (10 മാസം) ഏറ്റവും ചുരുങ്ങിയത് 450 മണിക്കൂർ ജോലി ചെയ്താൽ ഒരു വർഷത്തെ പരിചയമായും 225 മണിക്കൂർ ജോലി ചെയ്താൽ 6 മാസത്തെ പരിചയമായും കണക്കാക്കും.

∙ എല്ലാ പരിചയ സർട്ടിഫിക്കറ്റുകളും സർക്കാരിലെ ബന്ധപ്പെട്ട നിയന്ത്രണാധികാരി/ മേലധികാരിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാണ് പിഎസ്‌സിയിൽ ഹാജരാക്കേണ്ടത്.

∙ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സൊസൈറ്റി/കമ്പനി ആക്ട് അനുസരിച്ച് റജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന പരിചയ സർട്ടിഫിക്കറ്റാണ് പിഎസ്‌സി പരിഗണിക്കാറുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പരിചയ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാറില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS