പാരാ ഗെയിംസിൽ ചൈനീസ് കുതിപ്പ്

Mail This Article
×
ഏഷ്യൻ ഗെയിംസിനു പിന്നാലെ ഹാങ്ചോ വേദിയൊരുക്കിയ ഏഷ്യൻ പാരാ ഗെയിംസിൽ ചൈന ഒന്നാം സ്ഥാനക്കാരായി. 214 സ്വർണം ഉൾപ്പെടെ 521 മെഡലുകൾ സ്വന്തമാക്കിയാണ് ആതിഥേയരായ ചൈന വൻകരയുടെ ചാംപ്യൻമാരായത്. ഇറാൻ രണ്ടാം സ്ഥാനവും ജപ്പാൻ മൂന്നാം സ്ഥാനവും നേടി. 111 മെഡലുകൾ നേടിയ ഇന്ത്യൻ ടീം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനം നേടി. ഏഷ്യൻ പാരാ ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യ ഹാങ്ചോയിൽ തിളങ്ങിയത്.
English Summary:
Hangzhou Para Olympics Chaina Winners Current Affaris
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.