എഴുത്തിന്റെ അഭിമാനദേശം; കോഴിക്കോട് ഇനി സർഗനഗരം

Mail This Article
കോഴിക്കോട് നഗരത്തിന് യുഎൻ വിദ്യാഭ്യാസ, സാംസ്കാരിക സംഘടനയായ യുനെസ്കോയുടെ സാഹിത്യനഗര പദവി. യുനെസ്കോയുടെ സാഹിത്യനഗര പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമാണു കോഴിക്കോട്. യുനെസ്കോ പുതുതായി തിരഞ്ഞെടുത്ത 55 സർഗാത്മക നഗരങ്ങളിൽ ഒന്നായാണു കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലെ ഗ്വാളിയർ യുനെസ്കോയുടെ സംഗീതനഗര പദവിയും നേടിയിട്ടുണ്ട്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം, പഴയ ‘കോലായ’ ചർച്ചകൾ, ലൈബ്രറികൾ, പ്രസാധകർ, സാഹിത്യോത്സവങ്ങൾ എന്നിവയെല്ലാം ചേർത്തുള്ള പഠന റിപ്പോർട്ടാണ് വിശിഷ്ട പദവിയിലേക്കു നയിച്ചത്.
സർഗനഗര ശൃംഖലയുടെ പലതലങ്ങളിൽ കേരളത്തിലെ നഗരങ്ങൾക്ക് ഇടം നേടാമെന്ന സാധ്യത കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ആണു മുന്നോട്ടുവച്ചത്. തൃശൂരിനു കഴിഞ്ഞതവണ യുനെസ്കോയുടെ ലേണിങ് സിറ്റി പദവി ലഭിച്ചിരുന്നു.