ആദ്യം നിർമിച്ചത് വിശ്വകർമാവ്, ട്രേഡ്മാർക്കിന്റെ പേരിലും തർക്കം; വിശാഖ ദിന ചോദ്യത്തിന് ഉത്തരം കണ്ടെത്താം.…
Mail This Article
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ നാലാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് സമ്മാനം. കൂടാതെ, തിരുവോണ ദിവസത്തെ മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനവുമുണ്ട്.
വിശാഖ ദിന ചോദ്യം:
വിശ്വരൂപം കാട്ടിക്കൊടുത്ത വാമനനോട് മഹാബലി വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും കാണണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിശ്വകർമാവാണ് ഇത് ആദ്യമായി നിർമിക്കുന്നത്. കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടിയിൽ പണിതെടുക്കുന്ന ഇവ നിർമിക്കുന്നതിനുള്ള അവകാശം മേലാറന്നൂർ വിളയിൽ കുടുംബത്തിന് മാത്രമാണ്. 2024 ജൂലൈയിൽ ഈ കുടുബവും പദ്മനാഭസ്വാമിക്ഷേത്രവും തമ്മിൽ ട്രേഡ്മാർക്ക് സംബന്ധിച്ചുണ്ടായ തർക്കം മാധ്യമശ്രദ്ധ നേടിയിരുന്നു. എന്താണ് പ്രതിപാദ്യം?
ഉത്തരം ഇന്നു രാത്രി 12 നകം 79941 37373 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു സമ്മാനം ലഭിക്കും. ചോതി ദിന ചോദ്യത്തിന്റെ ഉത്തരവും വിജയിയുടെ പേരും തൊഴിൽവീഥി വാട്സാപ് ചാനലിൽ ഇപ്പോൾ ലഭ്യമാണ്. വാട്സാപ് ചാനൽ ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക: