ചരിത്രത്തിൽ ഇന്ന്

HIGHLIGHTS
  • മേയ് ഒൻ‍പതിന്റെ ചരിത്രവിശേഷങ്ങളിലൂടെ
tenzing-norgay
ടെൻസിങ് നോർഗെ
SHARE

1986

എഡ്മണ്ട് ഹിലറിയോടൊപ്പം എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യൻ ടെൻസിങ് നോർഗെ ഡാർജിലിങ്ങിൽ അന്തരിച്ചു

∙ നേപ്പാളിലെ ഖുംബു പ്രദേശത്തു സാധാരണ

ഷെർപ കുടുംബത്തിൽ 1914 ൽ ജനിച്ച

നാംഗ്യാൽ വാങ്ദിയാണു

ടെൻസിങ് നോർഗെയായത്.

അദ്ദേഹത്തിന്റെ പേരിൽ നേപ്പാളിൽ കൊടുമുടിയും

വിമാനത്താവളവുമുണ്ട്.

∙ 1935 മേയ് 21ന് എറിക് ഷിപ്ടന്റെ

കൂടെയായിരുന്നു ടെൻസിങ്ങിന്റെ

ആദ്യ എവറസ്റ്റ് ദൗത്യം. തുടർന്നു ജോൺ മോറിസ്, ഏൾ ഡെൻമാൻ തുടങ്ങിയവരോടൊപ്പം

നടത്തിയ ദൗത്യങ്ങളും പരാജയമായിരുന്നു.

∙ 1953 മേയ് 29 രാവിലെ 11.30നാണ്

ഹിലറിയോടൊപ്പം എവറസ്റ്റ് കീഴടക്കിയത്.

തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ

കാര്യം നടന്ന മേയ് 29 ജന്മദിനമായി

ആഘോഷിക്കാൻ ടെൻസിങ് തീരുമാനിച്ചു.

∙∙∙∙∙∙

∙മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു

ഗോപാലകൃഷണ ഗോഖലെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ജനിച്ചു (1866). ‘സർവന്റ്സ് ഓഫ്

ഇന്ത്യ സൊസൈറ്റി’യുടെ സ്ഥാപകനാണ്.

∙∙∙∙∙∙

∙മസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

ടെക്നോളജിയിലെ (MIT) ശാസ്ത്രജ്ഞർ

വിജയകരമായി ആദ്യം ചന്ദ്രനിലേക്കു

ലേസർ ബീം അയച്ചു (1962).

ഇതിലൂടെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള

ദൂരം കൃത്യമായി കണക്കാക്കാൻ സാധിച്ചു.

∙∙∙∙∙∙

∙‘ഗസലുകളുടെ രാജാവ്’ എന്നു

വിശേഷിപ്പിക്കപ്പെട്ട തലത് മഹമൂദ്

അന്തരിച്ചു (1998). 12 ഇന്ത്യൻ ഭാഷകളിലായി

750 ഗാനങ്ങൾ ആലപിച്ചു. മലയാളത്തിൽ ‘ദ്വീപ്’ എന്ന ചിത്രത്തിലെ ‘കടലേ നീലക്കടലേ...’

എന്ന ഗാനം പാടിയതു ഇദ്ദേഹമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS