റിമോട്ട് സെൻസിങ് സെന്റർ, ഹൈദരാബാദ്: 70 ഒഴിവ്
ഐഎസ്‌ആർഒയ്‌ക്കു കീഴിൽ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ ഗ്രാജ്വേറ്റ്/ടെക്നീഷ്യൻ അപ്രന്റിസ്, ഡിപ്ലോമ ഇൻ കമേഴ്സ്യൽ ആൻഡ് കംപ്യൂട്ടർ പ്രാക്ടീസ് അവസരങ്ങൾ. ജൂൺ രണ്ട് വരെ ഒാൺലൈനായി അപേക്ഷിക്കാം.
അപ്രന്റിസ് ഒഴിവുകൾ:
∙ഗ്രാജ്വേറ്റ് അപ്രന്റിസ്: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, മെക്കാനിക്കൽ എൻജിനീയറിങ്, ലൈബ്രറി സയൻസ്.
∙ടെക്നിഷ്യൻ അപ്രന്റിസ്: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, മെക്കാനിക്കൽ എൻജിനീയറിങ്. www.nrsc.gov.in
LPSC തിരുവനന്തപുരം: 38 ഒഴിവ്
ഐഎസ്‌ആർഒയ്‌ക്കു കീഴിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്ററിൽ 38 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. മേയ് 30വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗങ്ങൾ, യോഗ്യത, ശമ്പളം.
∙ടെക്‌നിഷ്യൻ ബി (മെക്കാനിക് ഒാട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെഷിനിസ്റ്റ്, ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ, ഇലക്ട്രോപ്ലേറ്റർ, റഫ്രിജറേഷൻ ആന്‍ഡ് എയർ കണ്ടീഷനിങ് മെക്കാനിക്, ടർണർ, പ്ലംബർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി (എൻസിവിടി); 21,700-69,100.
∙ഡ്രാഫ്‌റ്റ്‌സ്‌മാൻ ബി (മെക്കാനിക്കൽ): പത്താം ക്ലാസ് ജയം, ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി (എൻസിവിടി); 21,700-69,100.
∙ഹെവി വെഹിക്കിൾ ഡ്രൈവർ എ: പത്താംക്ലാസ് ജയം, 5 വർഷ പരിചയം, എച്ച്‌വിഡി ലൈസൻസ്, ബാഡ്ജ്; 19,900-63,200.
∙ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ: പത്താംക്ലാസ് ജയം, 3 വർഷ പരിചയം, എൽവിഡി ലൈസൻസ്; 19,900-63,200.
∙ടെക്നിക്കൽ അസിസ്റ്റന്റ് (ഫൊട്ടോഗ്രഫി, മെക്കാനിക്കൽ, ഒാട്ടമൊബീൽ, സിവിൽ): ഫൊട്ടോഗ്രഫി/ സിനിമറ്റോഗ്രഫി/ മെക്കാനിക്കൽ/ ഒാട്ടമൊബീൽ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി: 35. അർഹർക്ക് ഇളവ്. www.lpsc.gov.in
മാസ്റ്റർ കൺട്രോൾ: 27 അപ്രന്റിസ്
ഐഎസ്ആർഒയ്ക്കു കീഴിൽ കർണാടക ഹാസനിലെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റിയിൽ 27 ഗ്രാജ്വേറ്റ്/ടെക്നിഷ്യൻ അപ്രന്റിസ് ട്രെയിനി ഒഴിവ്. 1-3 വർഷ പരിശീലനം. ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ലൈബ്രറി സയൻസ്, കമേഴ്സ്യൽ പ്രാക്ടീസ്, ബാച്‌ലർ ഒാഫ് സയൻസ്, ബാച്‌ലർ ഒാഫ് ആർട്സ്. www.mhrdnats.gov.in