ഇന്ത്യൻ നേവിയിൽ 372 ചാർജ്മാൻ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മേയ് 13-19 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
വെസ്റ്റേൺ നേവൽ കമാൻഡ്-മുംബൈ, ഈസ്റ്റേൺ നേവൽ കമാൻഡ്-വിശാഖപട്ടണം, സതേൺ നേവൽ കമാൻഡ്-കൊച്ചി, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ്-പോർട്ബ്ലെയർ എന്നീ ഹെഡ് ക്വാർട്ടേഴ്സുകളുടെ കീഴിലാണ് നിയമനം. സ്ത്രീകൾക്കും നിയമനം നൽകാറുണ്ട്. ഒാൺലൈൻ അപേക്ഷ മേയ് 29 വരെ.
ട്രേഡുകളും യോഗ്യതയും:
∙ഇലക്ട്രിക്കൽ ഫിറ്റർ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
∙ഇലക്ട്രോണിക്സ് ഫിറ്റർ, ഗൈറോ ഫിറ്റർ, റേഡിയോ ഫിറ്റർ, റഡാർ ഫിറ്റർ, സോണർ ഫിറ്റർ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ.
∙ഇൻസ്ട്രുമെന്റ് ഫിറ്റർ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് ഡിപ്ലോമ.
∙കംപ്യൂട്ടർ ഫിറ്റർ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ടെക്നോളജി/ഐടിയിൽ ഡിപ്ലോമ.
∙വെപ്പൺ ഫിറ്റർ, ബോയ്‌ലർ മേക്കർ, എൻജിൻ ഫിറ്റർ, ഫൗണ്ടർ, ജിടി ഫിറ്റർ, ഐസിഇ ഫിറ്റർ, പൈപ് ഫിറ്റർ, മെഷിനിസ്റ്റ്: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
∙മെഷിനറി കൺട്രോൾ ഫിറ്റർ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് ഡിപ്ലോമ.
∙റഫ്രിജറേഷൻ ആൻഡ് എസി ഫിറ്റർ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ മെക്കാനിക്കൽ/ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ഡിപ്ലോമ.
∙പ്ലേറ്റർ, വെൽഡർ, ഷിപ്റൈറ്റ്: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
∙ലാഗർ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ ഡ്രസ് മേക്കിങ്/ ഗാർമെന്റ് ഫാബ്രിക്കേഷൻ ടെക്നോളജി ഡിപ്ലോമ.
∙റിഗർ, ഷിപ് ഫിറ്റർ, മിൽറൈറ്റ്, ഐസിഇ ഫിറ്റർ ക്രെയിൻ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
∙പെയിന്റർ: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ പെയിന്റ് ടെക്നോളജി/കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
∙സിവിൽ വർക്സ്: സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
∙പിപി ആൻഡ് സി (പ്രൊഡക്‌ഷൻ പ്ലാനിങ് ആൻഡ് കൺട്രോൾ ഗ്രൂപ്): സയൻസ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമ.
∙പ്രായം: 18-25. അർഹർക്ക് ഇളവ്.
∙ഫീസ്: 278. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ മുഖേന. കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. വിജ്ഞാപനം www.joinindiannavy.gov.in ൽ ഉടൻ പ്രസിദ്ധീകരിക്കും.