മുംബൈ എയർപോർട്ടിൽ ഡ്യൂട്ടി ഒാഫിസർ, മാനേജർ, സൂപ്പർവൈസർ; 480 ഒഴിവ്

HIGHLIGHTS
  • ഇന്റർവ്യൂ മേയ് 25 മുതൽ 30 വരെ
Mumbai Airport
SHARE

എഐ എയർപോർട് സർവീസസ് ലിമിറ്റഡിൽ 480 കരാർ ഒഴിവ്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷനൽ എയർപോർട്ടിലാണ് അവസരം. ഇന്റർവ്യൂ മേയ് 25 മുതൽ 30 വരെ.

തസ്തികകൾ:

മാനേജർ–റാംപ്/മെയിന്റനൻസ്, ഡപ്യൂട്ടി മാനേജർ റാംപ്/മെയിന്റനൻസ്, സീനിയർ സൂപ്പർവൈസർ–റാംപ്/മെയിന്റനൻസ്, ജൂനിയർ സൂപ്പർവൈസർ–റാംപ്/മെയിന്റനൻസ്, സീനിയർ റാംപ് സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ടെർമിനൽ മാനേജർ–പാസഞ്ചർ, ഡപ്യൂട്ടി ടെർമിനൽ മാനേജർ–പാസഞ്ചർ, ഡ്യൂട്ടി ഒാഫിസർ–പാസഞ്ചർ, ടെർമിനൽ മാനേജർ–കാർഗോ, ഡപ്യൂട്ടി ടെർമിനൽ മാനേജർ–കാർഗോ, ഡ്യൂട്ടി മാനേജർ–കാർഗോ, ഡ്യൂട്ടി ഒാഫിസർ–കാർഗോ, ജൂനിയർ ഒാഫിസർ–കാർഗോ, സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, പാരാമെഡിക്കൽ കം കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.

ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:

∙സീനിയർ സൂപ്പർവൈസർ–റാംപ്/മെയിന്റനൻസ് (28): ബിരുദം, 13 വർഷ പരിചയം അല്ലെങ്കിൽ ബിഇ (മെക്കാനിക്കൽ/ ഒാട്ടമൊബീൽ/ പ്രൊഡക്‌ഷൻ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), 8 വർഷ പരിചയം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ എൻജിനീയറിങ്, 13 വർഷ പരിചയം. എൽഎംവി വേണം, 55; 45,000.

∙റാംപ് സർവീസ് എക്സിക്യൂട്ടീവ് (30): മെക്കാനിക്കൽ ഇലക്ട്രിക്കൽ/ പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ. അല്ലെങ്കിൽ മോട്ടർ വെഹിക്കിൾ ഒാട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ വിഭാഗങ്ങളിൽ ഐടിഐയും എൻസിടിവിടിയും (വെൽഡർ ട്രേഡിൽ 1 വർഷ പരിചയം); 28; 25,980.

∙യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (30): പത്താം ക്ലാസ് ജയം, 2 വർഷ പരിചയം, ജിഎസ് എക്യുപ്മെന്റ് ഒാപ്പറേറ്റിങ് പെർമിറ്റ്, 30; 23,640.

∙സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (50): ബിരുദം, 5 വർഷ പരിചയം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 35; 26,980.

∙കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (165): ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 28; 25,980.

∙ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (100): പ്ലസ് ടു, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 28; 23,640.

ഫീസ്: 500. ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.

www.aiasl.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS