ചെന്നൈ സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളിൽ 113 ഒഴിവ്. ജൂൺ 9 വരെ അപേക്ഷിക്കാം. 11 മാസ കരാർ നിയമനം.
തസ്തികകളും ഒഴിവും
∙മെഡിക്കൽ സ്റ്റാഫ്: മെഡിക്കൽ ഒാഫിസർ (14), ഡെന്റൽ ഒാഫിസർ (8), മെഡിക്കൽ സ്പെഷ്യലിസ്റ്റ് (2), ഗൈനക്കോളജിസ്റ്റ് (2), റേഡിയോളജിസ്റ്റ് (2).
∙പാരാ–മെഡിക്കൽ സ്റ്റാഫ്: ഫാർമസിസ്റ്റ് (9), നഴ്സിങ് അസിസ്റ്റന്റ് (8), ലാബ് ടെക്നീഷ്യൻ (8), ഡെന്റൽ അസിസ്റ്റന്റ്/ടെക്/ഹൈജീനിസ്റ്റ് (8), ലാബ് അസിസ്റ്റന്റ് (3), റേഡിയോഗ്രഫർ(2), ഫിസിയോതെറപ്പിസ്റ്റ് (3).
∙നോൺ–മെഡിക്കൽ സ്റ്റാഫ്: സഫായ്‌വാല (9), ക്ലാർക്ക് (9), ഫീമെയിൽ അറ്റൻഡന്റ് (9), ഒാഫിസർ–ഇൻ–ചാർജ് (4), ഡ്രൈവർ (4). ചൗക്കിദാർ (4), ഡിഇഒ (2), െഎടി നെറ്റ് (1), പ്യൂൺ (2). https://echs.gov.in