കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 285 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 1 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഡൽഹി എൻസിടിയിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിൽ മെഡിക്കൽ ഓഫിസർ (ജിഡിഎംഒ സബ് കേഡർ) തസ്തികയിൽ 234 ഒഴിവുണ്ട്.
വ്യോമയാന മന്ത്രാലയത്തിനു കീഴിൽ കാബിൻ സേഫ്റ്റി ഇൻസ്പെക്ടർ തസ്തികയിൽ 20 ഒഴിവിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിൽ സ്പെഷലിസ്റ്റ് ഗ്രേഡ് 3 (ഒഫ്താൽമോളജി) തസ്തികയിൽ 10 ഒഴിവിലേക്കും അപേക്ഷിക്കാം. www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ വിവരങ്ങൾക്ക്: www.upsc.gov.in