കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ 168 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഐടിഐ, നോൺ ഐടിഐ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ ജൂൺ 14വരെ.
∙ട്രേഡുകൾ: ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ, ഇലക്ട്രീഷ്യൻ. ∙യോഗ്യത: 50% മാർക്കോടെ പത്താംക്ലാസ് വിജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്‌സിവിടി അംഗീകൃത ഐടിഐ യോഗ്യത. ഐടിഐ യോഗ്യത ഇല്ലാത്തവർക്ക് പത്താംക്ലാസിൽ കണക്കിനും സയൻസിനും 40% മാർക്ക് ഉണ്ടായിരിക്കണം. ∙പ്രായം: 15–24. അർഹർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്.
∙സ്റ്റൈപൻഡ്: ഐടിഐക്കാർക്ക് 7700–8050, നോൺ ഐടിഐക്കാർക്ക് 6000–6600 രൂപഅപേക്ഷാഫോം ഉൾപ്പെടെ വിശദാംശങ്ങൾക്ക്: www.avnl.co.in