ഇന്ത്യൻ നേവിയുടെ ഹെഡ് ക്വാർട്ടേഴ്സ് ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിനു കീഴിലെ വിവിധ യൂണിറ്റുകളിൽ 362 ട്രേഡ്സ്മാൻ മേറ്റ് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) ഒഴിവ്. സെപ്റ്റംബർ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙പ്രധാന ട്രേഡുകൾ: കാർപെന്റർ, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയിന്റനൻസ്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺട്രിമാൻ, ഇൻഡസ്ട്രിയൽ പെയിന്റർ, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി, മെഷിനിസ്റ്റ്, മെക്കാനിക്, മറൈൻ എൻജിൻ ഫിറ്റർ, മറൈൻ ഫിറ്റർ, മെറ്റൽ കട്ടിങ് അറ്റൻഡന്റ്, ഒാപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്, പെയിന്റർ ജനറൽ, പ്ലംബർ, പമ്പ് ഒാപ്പറേറ്റർ കം മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ടെക്നിഷ്യൻ, ടൂൾ ആൻഡ് ഡൈ മേക്കർ, വെൽഡർ, വയർമാൻ, ടെയ്‌ലർ, സിവിൽ എൻജിനീയർ അസിസ്റ്റന്റ (ട്രേഡുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക).
∙യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.
∙പ്രായം: 18-25. അർഹർക്ക് ഇളവുണ്ട്.
∙ശമ്പളം: 18,000-56,900.
∙തിരഞ്ഞെടുപ്പ്: പോർട്ട്ബ്ലെയറിൽ നടത്തുന്ന എഴുത്തുപരീക്ഷ മുഖേന. www.andaman.gov.in; www.ncs.gov.in; www.indiannavy.gov.in;